സതേൺ പോവർട്ടി ലോ സെന്റര്  ഇൻ്റലിജൻസ് ഡയറക്ടർ അറസ്റ്റിൽ: ഫെഡറൽ അന്വേഷണത്തിൽ കോടികളുടെ തട്ടിപ്പ് പുറത്ത്  

പി പി ചെറിയാൻ

വാഷിംഗ്ടൺ: പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘സതേൺ പോവർട്ടി ലോ സെന്ററി’ന്റെ ഇൻ്റലിജൻസ് ഡയറക്ടറും എക്‌സ്ട്രീമിസം ഗവേഷകയുമായ ഹൈഡി ബെയ്‌റിച്ച് ഫെഡറൽ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി. എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.  

വയർ ഫ്രോഡ് കൺസ്പിറസി ഫെഡറൽ ഇൻഷുറൻസ് പരിരക്ഷയുള്ള ബാങ്കിൽ വ്യാജ പ്രസ്താവനകൾ സമർപ്പിക്കാൻ ഗൂഢാലോചന നടത്തൽ ,പണം വെളുപ്പിക്കൽ മറച്ചുവെക്കുന്നതിനുള്ള ഗൂഢാലോചന തുട്ങ്ങി
സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഈ നടപടി.  

2007 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 4.2 ദശലക്ഷം ഡോളറിന്റെ തട്ടിപ്പുകൾക്ക് ഹൈഡി ബെയ്‌റിച്ച് നേതൃത്വം നൽകിയതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. തങ്ങൾ എതിർക്കുന്നതായി അവകാശപ്പെടുന്ന തീവ്രവാദ സംഘടനകളുടെ തലപ്പത്തുള്ളവർക്ക് പണം എത്തിച്ചു നൽകാനായി, ദാതാക്കളെ കബളിപ്പിച്ച് തെറ്റായതും വഞ്ചനാപരവുമായ മാർഗ്ഗങ്ങളിലൂടെ ഫണ്ട് സ്വരൂപിച്ചു എന്നാണ് പ്രധാന ആരോപണം.  

തീവ്രവാദ ഗ്രൂപ്പുകളെ നേരിടാനെന്ന പേരിൽ ദാതാക്കളിൽ നിന്നും സമാഹരിച്ച തുക ദുരുപയോഗം ചെയ്തുവെന്ന കേസിൽ എസ് പി എൽ സി യും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. എന്നാൽ രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടിയെന്നും, തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പോരാട്ടം നടത്തിയതിനാണ് ഹൈഡി ബെയ്‌റിച്ചിനെ ലക്ഷ്യമിടുന്നതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page