ചട്ടഞ്ചാല്‍ ടൗണിലെ പച്ചക്കറി കടയില്‍ നിന്നു പട്ടാപകല്‍ 15,000 രൂപ അടങ്ങിയ പഴ്‌സ് അടിച്ചുമാറ്റി; ചിത്രങ്ങള്‍ സി സി ടി വിയില്‍

കാസര്‍കോട്: ചട്ടഞ്ചാല്‍ ടൗണിലെ പച്ചക്കറികടയില്‍ നിന്നു പട്ടാപകല്‍ 15,000 രൂപ അടങ്ങിയ പഴ്‌സ് മോഷണം പോയി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന കെ വി കെ വെജിറ്റബിള്‍സ് എന്ന കടയിലാണ് മോഷണം. കടയിലെ ജീവനക്കാരനായ നാസറിന്റെ പണമാണ് മോഷണം പോയത്. അലൂമിനീയം ഫാബ്രിക്കേഷന്‍ ജോലിക്കാരനു കൊടുക്കാന്‍ വേണ്ടി വച്ച പണമാണ് മോഷണം പോയതെന്നു പറയുന്നു.
ഇന്നലെ (ചൊവ്വ) വൈകുന്നേരമാണ് സംഭവം. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ ഒരാളാണ് മോഷണം നടത്തിയതെന്നു സംശയിക്കുന്നു. കടയിൽ ഏറെ നേരം ചെലവഴിച്ച ശേഷമാണ് അലമാരയില്‍ വച്ചിരുന്ന പഴ്‌സ് കൈക്കലാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മോഷണത്തിനു ശേഷം യുവാവ് കാസര്‍കോട് ഭാഗത്തേയ്ക്കുള്ള ബസില്‍ കയറിപ്പോവുകയായിരുന്നുവെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page