റാഗിംഗ് നിയമത്തിൽ പൊളിച്ചെഴുത്ത്; മൂന്നുവർഷത്തേക്ക് പഠന വിലക്ക്: സർക്കാർ നിർദ്ദേശത്തിനിടെ ദേശീയവേദി ജില്ലാതല റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നാളെ മൊഗ്രാലിൽ

മൊഗ്രാൽ:നിലവിലെ റാഗിംഗ് വിരുദ്ധ നിയമത്തിൽ പുതിയ നിർദ്ദേശങ്ങൾ കൂട്ടിച്ചേർത്ത് സർക്കാർ ഹൈക്കോടതിയിൽ നൽകിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ റാഗിംഗ് വിരുദ്ധ നിയമം കൂടുതൽ ശക്തമാകും. മൂന്നുവർഷത്തേക്ക് പഠന വിലക്ക്, ക്യാമ്പസിന് അകത്തും പുറത്തും നിയമം ബാധകമാക്കൽ, രണ്ടുവർഷത്തെ തടവു ശിക്ഷ , ജാമ്യമില്ലാ കുറ്റംഎന്നീ മാറ്റങ്ങളാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.
ഇതിനിടയിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിക്കുന്ന ജില്ലാതല റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ മൂന്നാം ഘട്ടം നാളെ മൊഗ്രാലിൽ നടക്കും.
പഞ്ചായത്ത് പ്രസിഡണ്ട് വി. പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.
മഞ്ചേശ്വരം ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് എം വി മുഖ്യാതിഥിയായി രിക്കും.റിട്ട: അസി. എക്സൈസ് ഇൻസ്പെക്ടർ എൻ. ജി രഘുനാഥൻ പ്രസംഗിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page