ഭഗവതി നഗര്‍ പെര്‍ണടുക്കയിലെ സ്മാര്‍ട്ട് സലൂണില്‍ നാലംഗസംഘം അതിക്രമിച്ചുകയറി കടയുടമയെ മര്‍ദ്ദിച്ചു; കട അടിച്ചു തകര്‍ത്തു

കാസര്‍കോട്: ഭഗവതി നഗര്‍ പെര്‍ണയിലെ സ്മാര്‍ട്ട് സലൂണ്‍ ബാര്‍ബര്‍ ഷോപ്പിന്റെ ഉടമയെ നാലംഗസംഘം കടയില്‍ക്കയറി ആക്രമിച്ചു. കടയുടമ പ്രജിത്തിനെ സാരമായി പരിക്കേറ്റ നിലയില്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാര്‍ബര്‍ ഷോപ്പ് ആക്രമികള്‍ അടിച്ചു തകര്‍ത്തു.

വ്യാപാരി വ്യവസായി സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് അംഗമാണ് അക്രമത്തിന് ഇരയായ പ്രജിത്ത്.
പ്രജിത്തിന്റെ അടുത്ത ബന്ധുവും പടുവടുക്ക ബാര്‍ബര്‍ ഷോപ്പ് ഉടമയുടെ മകളുമായ യുവതി രണ്ടാഴ്ച മുമ്പു കൂടല്‍ സ്വദേശിയായ ജിതേഷിനൊപ്പം പോവുകയും വിവാഹിതരാവുകയും ചെയ്തതായി പറയുന്നു. യുവതിയുടെ ഇളയച്ഛന്റെ മകനാണ് അക്രമത്തിനിരയായ പ്രജിത്ത്. വിവാഹവുമായി ബന്ധപ്പെട്ടു കൂടലിലെ ജിതേഷിനെതിരെ പ്രജിത് മോശമായി സംസാരിച്ചുവെന്നാരോപിച്ചാണ് ജിത്തു എന്ന ജിതേഷും നന്ദേഷ്, അമൃതരാജ്, കിഷോര്‍ എന്നിവരും ബാര്‍ബര്‍ഷോപ്പില്‍ അതിക്രമിച്ചു കയറി അക്രമിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്തതെന്നു പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് പ്രജിത് കാസര്‍കോടു പൊലീസില്‍ പരാതിപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ഭാരവാഹികളും ബാര്‍ബര്‍ ഷോപ്പ് ഉടമകളുടെ സംഘടനയും അക്രമത്തില്‍ പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page