കോഴിക്കോട്: വീട്ടു വരാന്തയില്‍ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ആളെ കാട്ടു പന്നി ആക്രമിച്ചു. താമരശ്ശേരിയിലാണ് സംഭവം. അബ്ദുല്‍ ഖാദര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് (ബുധന്‍) രാവിലെ പത്തുമണിയോടെയാണ് സംഭവം. അയല്‍പക്കത്തെ വീട്ടിലെ ഗൈറ്റ് കടന്ന് കാട്ടുപന്നി അബ്ദുല്‍ ഖാദറിന്റെ വീട്ടു മുറ്റത്തേയ്ക്ക് ഓടിക്കയറുന്നതിന്റെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം തിരിച്ചു റോഡില്‍ കൂടി ഓടിപ്പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.








