കുമ്പള: കുമ്പളയില്‍ റോഡും ജില്ലാ സഹകരണാശുപത്രിയിലേക്കുള്ള വഴിയും കൂറ്റന്‍ കോണ്‍ക്രീറ്റ് കട്ടകള്‍ വച്ച് അടച്ചതിനെതിരെ നിയമനടപടികളെടുക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍ കേശവ നായിക് കുമ്പള പൊലീസിനോടാവശ്യപ്പെട്ടു.
അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് ഇതുമൂലം കുമ്പള ടൗണ്‍ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയായിരിക്കുകയാണെന്നു പരാതിയില്‍ പറഞ്ഞു. റോഡ് തടസ്സപ്പെടുത്തിയതിനു കുമ്പള പഞ്ചായത്തിനും വ്യാപാരി പ്രതിനിധികള്‍ക്കുമെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.







