തൃശൂര്‍: ബ്രഡ് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗൃഹനാഥന്‍ മരിച്ചു. തൃശൂര്‍, പഴയന്നൂരിലെ വിനോദ് കുമാര്‍ (60) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ വിദ്യ, വൃന്ദ എന്നിവര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലാണ് അച്ഛനും മക്കളും ബ്രഡ് കഴിച്ചത്. തൊട്ടു പിന്നാലെ തന്നെ മൂന്നു പേര്‍ക്കും അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഭക്ഷ്യവിഷ ബാധയാണ് മരണ കാരണമെന്നു സംശയിക്കുന്നു.








