ഫാത്തിമത്ത് റിസയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി പൊലീസ് ലുക്ക് ഔട്ട് സെർക്കുലർ പുറത്തിറക്കി
കണ്ണൂർ:പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസ (20) ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ആസിഫിനായി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ആസിഫ്(29) ദുബായിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.ജൂണ്‍ 28നാണ് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം കഴിയവേ ആസിഫിന്റെ മയക്കുമരുന്ന് ഉപയോഗം റിസ ചോദ്യം ചെയ്യുകയും ഇതേ തുടര്‍ന്ന് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നുമാണ് ആരോപണം. ഇതിന് തെളിവായി റിസ കൂട്ടുകാരിക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ജീവനൊടുക്കുന്നതിന് …