മൊഗ്രാൽ:രണ്ട് കെട്ടിടങ്ങളുടെ
നിർമ്മാണവും മറ്റും മൂലം തടസ്സപ്പെട്ടിരുന്ന ഇടവഴി നടപ്പാത പുനസ്ഥാപിച്ചു. മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ദേശീയപാതയിൽ നിന്ന് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴിയാണിത്.
കുമ്പള ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ മുൻ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ മുഖാന്തരം അനുവദിച്ച ഫണ്ടിൽ നിന്നാണ് നടപ്പാത ഇന്റർ ലോക്ക് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.ദേശീയപാത നിർമ്മാണത്തിന് മുമ്പ് മൊഗ്രാൽ ടൗണിൽ നിന്ന് സ്കൂളിലെത്താൻ വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്ന വഴിയാണിത്.വിഎച്ച് എസ് ഇ, ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കും ഈ വഴി നേരത്തെ ഏറെ ഉപകാരമായിരുന്നു
.
ദേശീയപാതയിൽ മതിലുകൾ കെട്ടി പ്പൊക്കിയതോടെയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്താൻ മൊഗ്രാൽ ടൗണിലെ അടിപ്പാത വഴിയുള്ള സ്കൂൾ റോഡിനെ ആശ്രയിച്ചു തുടങ്ങിയത്.ഇപ്പോൾ വീണ്ടും നടപ്പാത പുനസ്ഥാപിച്ചതോടെ കൊപ്പളം,ലീഗ് ഓഫീസ്, മൊഗ്രാൽ കടവത്ത് എന്നിവിടങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് ഇത് ഏറെ ഉപകാരപ്പെടും.







