ഇരിയണ്ണി: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനു ആദൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്റ്റേഷനിലെ ദൈനംദിന നടപടിക്രമങ്ങള്‍, ലോക്കപ്പ് സംവിധാനങ്ങള്‍, വിവിധ തരത്തിലുള്ള ആയുധങ്ങള്‍ , പരാതിക്കാരുമായുള്ള ഇടപെടല്‍എന്നിവ മനസ്സിലാക്കുന്നതിനാണ് കുട്ടി പോലീസുകാര്‍ ഇരിയണ്ണിയിലെസ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനിലെത്തിയ കേഡറ്റുകളെ സബ് ഇന്‍സ്‌പെക്ടര്‍ ഇ സുകുമാരന്‍ സ്വീകരിച്ചു. പി ആര്‍ ഒ എഎസ് ഐ ജെയിംസ്, എഎസ് ഐ ജോസ്, സ്റ്റേഷന്‍ റൈറ്റര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയുടെ അടിസ്ഥാനത്തില്‍ നിയമപാലനത്തെ കുറിച്ചും പൊതുജനങ്ങള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും എസ് ഐ ഇ സുകുമാരന്‍ കുട്ടി പൊലീസിനു പ്രത്യേക ക്ലാസ് എടുത്തു. ബാലകൃഷ്ണന്‍, ഗിരീഷ്, കെ.സി സിമിഷ, ബി. ഷിഹാസ് നേതൃത്വം നല്‍കി.







