രേഖകളില്ലാതെ കണ്ണൂരില്‍ അനധികൃത താമസം;സ്പായിൽ ജോലി, ബംഗ്ലാദേശ് യുവതികള്‍ അറസ്റ്റില്‍

കണ്ണൂര്‍: മതിയായ രേഖകള്‍ ഇല്ലാതെ കണ്ണൂരില്‍ അനധികൃമായി താമസിച്ചു വരികയായിരുന്ന മൂന്നു ബംഗ്ലാദേശ് യുവതികളെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശ് ജെമല്‍പൂര്‍ സരീഷ് ബാരിയിലെ നസ്മ അക്തര്‍ (40), ഖുല്‍ന ഭഗളിയിലെ തസ്ലീമ കാതൂന്‍ (25), ഖുല്‍ന പൈഗച്ചിയിലെ മൊയ്‌ന കാതൂന്‍ (29)എന്നിവരെയാണ് കണ്ണൂര്‍ സി ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എ സി പി എം പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരം മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സാധു ബീഡി കമ്പനി റോഡിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു പേരും പിടിയിലായത്.
യാതൊരു യാത്രാരേഖകളും ഇല്ലാതെയാണ് മൂവരും ഇന്ത്യയിലെത്തി അനധികൃതമായി താമസിച്ചിരുന്നത്. കണ്ണൂരിലെ ഒരു സ്പായില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ഫരീദ്പൂര്‍, അബ്ദുള്ളാബാദ് സ്വദേശിനി സലീന ഖാന്‍ (29) പിടിയിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
Scroll to top

You cannot copy content of this page