കാസര്‍കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ജനറല്‍ ആശുപത്രിക്കുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായങ്ങള്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ സഹായകമാകുമെന്ന് നഗരസഭാസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ മെഹറുന്നിസ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകന്‍ നല്‍കിയ 3 വീല്‍ ചെയറുകള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറു കയായിരുന്നു അവര്‍. സര്‍ക്കാരും നഗരസഭയും ആവശ്യമായ കാര്യങ്ങള്‍ ആശുപത്രിക്കു ചെയ്യുന്നുണ്ട്.അതോടൊപ്പം സന്നദ്ധ സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായങ്ങള്‍ കൂടി ലഭിക്കുന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസമാകുമെന്നു മെഹറുന്നിസ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ: ജിതേഷ് വീല്‍ ചെയറുകള്‍ ഏറ്റുവാങ്ങി. ഡോ ജനാര്‍ദ്ധനന്‍ നായിക്ക്, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ഡോ അരുണ്‍ റാം, ഡോ നിഖില്‍, നഴ്‌സിങ് സൂപ്രണ്ട് നിര്‍മ്മല, ഡപ്യൂട്ടി സുപണ്ട് നസീമ, മാഹിന്‍ കുന്നില്‍, ശ്രീധരന്‍, കണ്ണന്‍ സംബന്ധിച്ചു. സുപ്രണ്ട് നിര്‍മ്മല, ഡപ്യൂട്ടി സുപണ്ട് നസീമ, മാഹിന്‍ കുന്നില്‍, ശ്രീധരന്‍, കണ്ണന്‍ സംബന്ധിച്ചു.







