കാസര്‍കോട് നഗരത്തിലും വികസന വിവാദം

പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ എം.ജി. റോഡ് ഉള്‍പ്പെടെയുള്ള ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നത് മുനിസിപ്പാലിറ്റിയോ, ജീവനക്കാരോ കടയുടമകളോ?

മുനിസിപാലിറ്റിയോട് 7 ചോദ്യങ്ങള്‍

കാസര്‍കോട് നഗരാ തിര്‍ത്തിയിലെ റോഡുകളുടെ വീതി ക്കുറവ്,

പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അഭാവം,

നടപ്പാതകളിലെ കൈയേറ്റങ്ങള്‍,

അനധികൃത പാര്‍ക്കിംഗ്,

റോഡിലെ തെരുവ് കച്ചവടം,

ഗതാഗത നിയന്ത്രണത്തിലെ അപാകതകള്‍

എന്നിവ ഉണ്ടാവുന്നതെങ്ങനെ?

നഗരത്തിലെ കെട്ടിടങ്ങളില്‍ റോഡ് വികസനത്തിനു നിയമാനുസൃതമായി വിട്ടുനല്‍കേണ്ട ഭൂമി, സെറ്റ്ബാക്ക്, പാര്‍ക്കിംഗ് തുടങ്ങിയ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ?

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുനിസിപ്പാലിറ്റി അനുമതി നല്‍കിയത് നിര്‍മ്മിക്കാനിരിക്കുന്ന കെട്ടിടങ്ങളുടെ സ്‌കെച്ചും പ്ലാനും പരിശോധിച്ച് അനുമതി നല്‍കിയ ശേഷമല്ലേ?

ആ പ്ലാന്‍ അനുസരിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്കല്ലേ മുനിസിപ്പലിറ്റി കെട്ടിട നമ്പര്‍ നല്‍കിയിട്ടുള്ളത് ?

അങ്ങനെയാണെങ്കില്‍ ടൗണിലെ റോഡുകളുടെ ചില ഭാഗങ്ങള്‍ക്കു എങ്ങനെയാണ് വീതി ക്കുറവ് ഉണ്ടാകുന്നത്?

എം.ജി. റോഡിലെ ഗതാഗതക്കുരുക്കിനെതുടര്‍ന്നു ഹനീഫ് ബാങ്കോട് എന്ന വ്യാപാരി ദാരുണമായി മരിച്ചു രണ്ടുമാസമാകാറായിട്ടും നഗരത്തിലെ റോഡ് സുരക്ഷക്കു ശാശ്വത പരിഹാരം കാണുന്നതിനുള്ള തടസം എന്താണ്?

ഈ സാഹചര്യത്തില്‍, അധികാരികളുടെ ശ്രദ്ധ അടിയന്തരമായി ക്ഷണിക്കുന്നതിനായി ജനകീയ വികസന സമിതി, റോഡ് ടീക്കരൊ കൂട്ടായ്മ എന്നിവ

12-ന് (നാളെ ) എം ജി റോഡില്‍ മനുഷ്യചങ്ങല

പ്രധാന ആവശ്യങ്ങള്‍

1,എം.ജി. റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകള്‍ ആവശ്യമായ വീതിയില്‍ ഉടന്‍ വികസിപ്പിക്കുക.

2, നഗരത്തിലെ ബഹുനില കെട്ടിടങ്ങളുടെ സെറ്റ്ബാക്ക്, പാര്‍ക്കിംഗ്, റോഡ് വികസനത്തിനുള്ള ഭൂമി എന്നിവ സംബന്ധിച്ച രേഖകളും നിര്‍മ്മാണാനുമതികളും സമഗ്രമായി പരിശോധിക്കുക.

3,അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുക.

  1. ശാസ്ത്രീയമായ പേ പാര്‍ക്കിംഗ് സംവിധാനം നഗരത്തില്‍ നടപ്പാക്കുക.

5, നടപ്പാതകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിത സഞ്ചാരസൗകര്യം ഉറപ്പാക്കുക.

6, അനധികൃത പാര്‍ക്കിംഗിനും റോഡ് കൈയേറ്റങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുക.
7,റോഡ് സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സമഗ്ര ട്രാഫിക് മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുക.
8,പുതിയ ബസ് സ്റ്റാന്‍ഡിലെ ആകാശപാതയുടെ കീഴിലുള്ള അനുയോജ്യമായ സ്ഥലം പരിശോധിച്ച് പൊതുജനങ്ങള്‍ക്കായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക.
9,കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടെ പുനരുദ്ധരിക്കുകയുംമാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും വണ്‍-വേ സംവിധാനം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്യുക.
10, നഗരത്തിലെ നിലവിലെ ഗതാഗത-റോഡ് സുരക്ഷാ പ്രതിസന്ധിക്ക് കാരണമായിട്ടുള്ള ഭരണപരമായ വീഴ്ചകള്‍ സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്തി ഉത്തരവാദിത്തം നിര്‍ണയിക്കുക.

11,മുകളില്‍ പറഞ്ഞ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെട്ട് സമയബന്ധിതമായ പരിഹാര നടപടികള്‍ സ്വീകരിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page