ഷിറിയ പുഴയിലെ പൂഴിക്കച്ചവടം; പൂഴി വാരല്‍ ഹൈക്കോടതി തടഞ്ഞു ; കുമ്പള പഞ്ചായത്തിന് കുരുക്ക് മുറുകുന്നു
കൊച്ചി : കുമ്പള ഗ്രാമപഞ്ചായത്തിന്റെ പൂഴി കച്ചവടത്തിനു കുരുക്കു മുറുകുന്നു.കുമ്പള പഞ്ചായത്തിലെ ആരിക്കാടി, ഷിറിയ പുഴകളുടെ സംഗമ സ്ഥാനമായ അഴിമുഖത്തു നിന്നു പൂഴി വാരുന്നതു ഹൈക്കോടതി തടഞ്ഞു. 9 വര്‍ഷമായി ഇവിടെ അനധികൃതമായി നടത്തിവരുന്ന പൂഴിക്കച്ചവടത്തില്‍ 15 കോടിയോളം രൂപ പഞ്ചായത്ത് പിഴയടക്കേണ്ടിവരുമെന്നു സൂചനയുണ്ട്. ഇതിനു പുറമെ പഞ്ചായത്ത് സെക്രട്ടറിയുള്‍പ്പെടെ ഇവിടെ നിന്നു മണലൂറ്റാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായേക്കും. ഇക്കൊല്ലത്തെ ഷിറിയയിലെ പൂഴിക്കച്ചവട ലേലത്തില്‍ പഞ്ചായത്തിന്റെ അഴിമതിയും നിയമ വിരുദ്ധ നിലപാടുകളും ചൂണ്ടിക്കാട്ടി കുമ്പള …