കാസര്‍കോട്: സരസ്വതി മാങ്ങാടിന്റെ ബുദ്ധമയൂരി എന്ന പുസ്തകത്തെ പറ്റി
മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, പീപ്പിള്‍സ് മാങ്ങാട്, ബാരയിലെ എഴുത്തുകാര്‍ എന്നിവര്‍ സംയുക്തമായി ആസ്വാദന ചര്‍ച്ച സംഘടിപ്പിച്ചു. നാലപ്പാടം പത്മനാഭന് ഉദ്ഘാടനം ചെയ്തു. സുധീരന് പെരിയങ്ങാനം വിഷയാവതരണം നടത്തി. മുകുന്ദന് പി കെ മോഡറേറ്ററായി. പി വി കെ അരമങ്ങാനം, ലേഖ കെ പി, ശുഭ നെയ്യങ്ങാനം, ബാലകൃഷ്ണന് തെക്കേവീട്, പുഷ്പ കരുണന്, മാലിനി കോര്യോട്ട് പങ്കെടുത്തു. ബേബി കാര്‍ത്തിക, പി കുമാരന് അരമങ്ങാനം, ശ്രീധരന് അണിഞ്ഞ, കുഞ്ഞികൃഷ്ണന് നായര്‍, രുക്മിണി ശ്രീധരന്, ബാലകൃഷ്ണന് നായര്‍ പ്രസംഗിച്ചു. മോഹനന് മാങ്ങാട് സ്വാഗതവും തനിഷ്ക രതീഷ് നന്ദിയും പറഞ്ഞു.







