ഝാന്‍സി: ഹോട്ടല്‍ മുറിക്കു മുന്നില്‍ 28 കാരിയായ നവവധു കുഴഞ്ഞു വീണു മരിച്ചു.
ഇന്ന് (തിങ്കള്‍) രാവിലെ 11 മണിയോടെ ഝാന്‍സിയിലെ ഒരു ലോഡ്ജിലാണ് സംഭവം. മുസ്ക്കാന്‍ എന്ന പേരുള്ള യുവതിയാണ് മരിച്ചത്. യുവതി കുഴഞ്ഞു വീഴുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭര്‍ത്താവും മറ്റൊരാളും മുറിയില്‍ പ്രവേശിക്കുന്നതും തൊട്ടു പിന്നാലെയെത്തിയ യുവതി കുഴഞ്ഞു വീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

നാലുമാസം മുമ്പാണ് മുസ്ക്കാനും വിദിഷ സ്വദേശിയായ നിലേഷും തമ്മില്‍ വിവാഹിതരായത്. തലേ ദിവസം രാത്രി ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും മുറി ഒഴിയുന്നതിനിടെ ഭാര്യ കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. അതേസമയം മുസ്ക്കാന്റെ മരണത്തില്‍ സംശയം ഉണ്ടെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.








