തിരുവനന്തപുരം: ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാനാനെത്തിയ ഭാര്യയെ പീഡിപ്പിച്ച പൂജാരിക്ക് ഏഴു വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. ഇടവ, വെണ്‍കുളം, മേക്കുളം വൈകുണ്ഡം വീട്ടില്‍ രാജേഷിനെയാണ് പട്ടികജാതി -പട്ടിക വര്‍ഗ പീഡന നിരോധന നിയമം വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാന് ശിക്ഷിച്ചത്. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ബാധ മാറ്റാനാണെന്നു പറഞ്ഞാണ് പൂജാരിയായ രാജേഷ് വീട്ടില്‍ എത്തിയത്. ക്ഷേത്രത്തില്‍ എത്തി പ്രത്യേക പൂജ നടത്തിയാൽ ബാധ ഒഴിയുമെന്നായിരുന്നു പൂജാരിയുടെ ഉപദേശം. ഇതു വിശ്വസിച്ച യുവതി ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ സ്റ്റോര്‍ റൂമില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇത്തരത്തില്‍ പലതവണ പീഡിപ്പിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.








