കാസർകോട്: സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച 5.01 ഗ്രാം എം ഡി എം എയുമായി രണ്ടു യുവാക്കൾ മധൂർ പട്ളയിൽ എക്സൈസിന്റെ പിടിയിലായി. പട്ളയിലെ മുഹമ്മദ് സുൽത്താൻ (23), ബല്പത്തടുക്ക സ്വദേശി അബ്ദുല്ല കുഞ്ഞി (20) എന്നിവരാണ് പിടിയിലായത്. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ കെപി ഗംഗാധരനും സംഘവും ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ മധൂർ പട്ളയിൽ നടത്തിയ വാഹന പരിശോധനയിലാണ് എം ഡി എം എ കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സ്ഥലത്ത് എത്തിയത്. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കറുത്ത സ്വിഫ്റ്റ് കാറിൽ സഞ്ചരിച്ച യുവാക്കളിൽ നിന്ന് എംഡി എം എ പിടികൂടി. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയെയും ഓഫീസിൽ ഹാജരാക്കി. പ്രിവൻ്റീവ് ഓഫീസർമാരായ കെ വി രഞ്ജിത്ത്, എം എം പ്രസാദ്, ഗ്രേഡ് പ്രിവന്റി വ് ഓഫീസർ വി റീന, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, നസറുദ്ദിൻ, ശൈലേഷ് കുമാർ, ഷിജിത്ത്, വിപിൻ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജേഷ് എന്നിവരും റെയ്ഡിന് എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.







