കാസർകോട്:ഇരിയണ്ണി ,പേരടുക്കം മഹാത്മജി വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ നടന്ന ” പരസ്പരം ” ഭരണസമിതി യോഗം താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളദേവി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് കെ രഘു അദ്ധ്യഷത വഹിച്ചു. സെക്രട്ടറി കെ സത്യൻ സ്വാഗതം പറഞ്ഞു. എല്ലാ വേദികളുടെയും പ്രവർത്തനം ശക്തിപ്പെടുത്തി വായനശാലയെ ജനങ്ങളെ ആകർഷിക്കുന്ന ഒരുമികവുറ്റ സാംസ്കാരിക കേന്ദ്രമാക്കുവാൻ തീരുമാനിച്ചു.
വാർഡ് മെമ്പറും വനിതാവേദി പ്രസിഡണ്ടുമായ ടി രേണുക , കെ ഗോപാലൻ, പി രാധാകൃഷ്ണൻ, സി വിനോദ്കുമാർ ,കെ രവി , രതീഷ് കെ , സാജു ടി , അഭിഷേക് കെ, രേഷ്മ എ , രക്ഷാധികാരികളായ എൻ ദാമോധരൻ , വൈ കുഞ്ഞിരാമൻ വനിതാവേദി സെക്രട്ടറി ധന്യ പി, ബാലവേദി പ്രസിഡണ്ട് അഭിരാം കെ ആശംസകൾ അറിയിച്ചു. ലൈബ്രേറിയൻ ശ്രീജിന സി നന്ദി പറഞ്ഞു.







