തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്ക്കാരം മേതില്‍ രാധാകൃഷ്ണന്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് കേരളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരമായ എഴുത്തച്ഛന് പുരസ്ക്കാരം മേതിലിനു സമര്‍പ്പിക്കുന്നതെന്നു സാംസ്ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്ക്കാരം. പൊന്‍കുന്നം വര്‍ക്കിയുടെ ആത്മകഥ ‘എന്റെ വഴിത്തിരിവി’നെ വിമര്‍ശിച്ചു കൊണ്ട് നവയുഗം വാരികയില്‍ ലേഖനമെഴുതികൊണ്ടാണ് മേതില്‍ രാധാകൃഷ്ണന് എഴുത്തിലേയ്ക്ക് എത്തിയത്. പിന്നീട് എഴുത്തിന്റെ വിവിധ മേഖലകളില്‍ സക്രിയമാവുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു.








