ബി. എം. എസ് ജില്ലാ സമ്മേളനം ഒക്ടോബർ 24, 25 തീയതികളിൽ

കാസർകോട്: ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്)ജില്ലാ സമ്മേളനം ഒക്ടോബർ 24, 25 തീയതികളിൽ കാസർകോട്ട് നടക്കും. 24ന് രാവിലെ 9.30 ന് ജില്ലയിലെ 38 പഞ്ചായത്തുകളിൽ നിന്നും മൂന്ന് മുനിസിപ്പാലിറ്റികളിൽ നിന്നുമായി 10,000 തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രകടനത്തോടെ സമ്മേളനത്തിന് തുടക്കമാകും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനംസംസ്ഥാന സെക്രട്ടറി കെ. വി. മധുകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കെ. അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ. വി. ബാബു സ്വാഗതം പറയും.
സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബാലചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരൻ സംസാരിക്കും. ഉച്ചയ്ക്കുശേഷം ജില്ലാ ഭാരവാഹി യോഗം .
പ്രതിനിധി സഭ 25 ന്രാവിലെ 10 മണിക്ക് കാസർക് ആർ.കെ. മാളിൽ ആരംഭിക്കും. ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കെ. അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ ഉപാധ്യക്ഷൻ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘ ചാലക് മാന്യ പ്രഭാകരൻ മാസ്റ്റർ, സ്വാഗത സംഘം ചെയർമാൻ അഡ്വ. എ. സി അശോക് കുമാർ സംസാരിക്കും.
സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ബാലചന്ദ്രൻ , സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. പി. മുരളീധരൻ കാസർകോട്,അഡ്വ. പി. മുരളീധരൻ കോഴിക്കോട്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് കുമാർ എന്നിവർ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും
പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കെ, ജില്ലാ സെക്രട്ടറി ബാബു കെ വി ജില്ലാ ജോയിൻ സെക്രട്ടറി ദിനേശ് പി, സംസ്ഥാന സമിതി അംഗം വി വി ബാലകൃഷ്ണൻ, ടി കൃഷ്ണൻ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page