കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിൽ സംബന്ധിക്കാൻ പോയ ബാര സ്വദേശി തിരിച്ചെത്തിയില്ലെന്നു പരാതി. ബാര, അഡുക്കത്തുബയല്‍, കാനത്തില്‍തിട്ട ഹൗസിലെ നാരായണ (69) നെയാണ് കാണാതായത്. മകള്‍ പെരിയ, മൊയോലത്തെ
എ.ഷിബിത നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബന്ധുവായ ഗംഗാധരന്‍, സഞ്ജീവന്‍ എന്നിവര്‍ക്കൊപ്പമാണ് നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി നാരായണന്‍ കൊല്ലൂരിലേയ്ക്ക് പോയത്.
നാരായണനെ 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലൂര്‍ ബസ്‌സ്റ്റാന്റിനു സമീപത്തു നിന്നു കാണാതാവുകയായിരുന്നുവെന്നു മേൽ പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.നേരിയ മറവി രോഗമുള്ള നാരായണനു മലയാളം മാത്രമേ സംസാരിക്കാൻ അറിയൂ. പച്ച നിറത്തിലുള്ള ഷര്‍ട്ടും വെള്ളമുണ്ടുമാണ് കാണാതാകുമ്പോള്‍ ധരിച്ചിരുന്നത്. നാരായണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9744434539 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.







