ഏഴ് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പ്: പെരിയ പരപ്പക്കെട്ട് വയനാട്ട് കുലവൻ തെയ്യം കെട്ടിന് നാടൊരുങ്ങി

കാസർകോട്: പെരിയ ,പരപ്പക്കെട്ട് ശ്രീ വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിനു നാടൊരുങ്ങി. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
പെരിയ പുലിഭൂത ദേവസ്ഥാനം പ്രസിഡണ്ട് സി.കമലാക്ഷൻ പെരിയ അധ്യക്ഷത വഹിച്ചു.
കെ.നീലകണ്ഠൻ എംഎൽഎ മുഖ്യാതിഥിയായി.
മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ , പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സികെ സബിത , വൈസ് പ്രസിഡൻ്റ് എം കെ ബാബുരാജ്, കർണാടക ,കരിക്കെ പഞ്ചായത്ത് പ്രസിഡണ്ട് ബാലചന്ദ്രൻ നായർ കാട്ടൂർ, ദേവസ്ഥാന പ്രസിഡണ്ട് പ്രമോദ് പെരിയ ,
എ ഗോവിന്ദൻ നായർ, പി കെ ഫൈസൽ, സി രാജൻ പെരിയ , വേലായുധൻ കൊടവലം , അസൈനാർ ഫൈസി, സത്യൻ മഠത്തിൽ, സുനിൽ കൂവാര, കുഞ്ഞികണ്ണൻ കൂവാര, ഗംഗാധരൻ നായർ പരപ്പക്കെട്ട്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ കഴകം, ക്ഷേത്രം, ദേവസ്ഥാന ഭാരവാഹികൾ, ആചാരസ്ഥാനികർ , വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികൾ, മാതൃ സമിതി പ്രവർത്തകർ, പ്രവാസികൾ, നാട്ടുകാർ സംബന്ധിച്ചു.
എഴുപത് വർഷങ്ങൾക്ക് ശേഷം 2027 മാർച്ച് 9 മുതൽ 11 വരെയാണ് തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്.
ഫെബ്രുവരി 7 ന് കൂവ്വം അളക്കൽ.

ഭാരവാഹികൾ :
പ്രമോദ് പെരിയ
(ചെയർമാൻ)
സി. കമലാക്ഷൻ പെരിയ ,
സി. തമ്പാൻ നായർ
പരപ്പക്കെട്ട്,
ഭാസ്‌ക്കരൻ മൂരിയാനം
(വർക്കിംഗ് ചെയർമാൻമാർ)

സത്യൻ മഠത്തിൽ
(ജനറൽ കൺവീനർ)
സുനിൽകുമാർ കൂവാര
(ട്രഷറർ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page