കൊച്ചി: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ കലിപൂണ്ട മകന് അമ്മയെ ചവിട്ടിക്കൊന്നു. ഫോര്‍ട്ട് കൊച്ചി, അമരാവതിയിലാണ് അതിദാരുണമായ സംഭവം നടന്നത്. ലക്ഷ്മി (78)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മകന് കണ്ണനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സ്ഥിരമായി മദ്യ ലഹരിയില്‍ വീട്ടിലെത്തുന്ന സ്വഭാവക്കാരനാണ് കണ്ണന്. മാതാവുമായി വാക്കു തര്‍ക്കം നടത്തലും പതിവാണ്. കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനായി കണ്ണന് മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും നല്കാൻ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ കണ്ണൻ മാതാവിനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.








