തളങ്കര റെയ്ഞ്ച് “മുസാബഖ” ഇസ്ലാമിക് കലാസാഹിത്യ മത്സരം:ഹിദായത്ത് സിബിയാൻ മദ്രസ ജേതാക്കൾ

കാസർകോട്: തളങ്കരയിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ തളങ്കര റെയ്ഞ്ച് നടത്തിയ “മുസാബഖ” ഇസ്ലാമിക് കലാസാഹിത്യ മത്സരത്തിൽ വിദ്യാർത്ഥി വിഭാഗത്തിൽ കണ്ടത്തിൽ ഹിദായത്ത് സിബിയാൻ മദ്രസ ജേതാക്കളായി. പള്ളിക്കാൽ മുഹിയുദ്ദീൻ സെക്കണ്ടറി മദ്രസ റണ്ണേഴ്സപ്പും ഹാഷിം സ്ട്രീറ്റ് രിഫാഇയ്യ ഹയർ സെക്കണ്ടറി മദ്രസ സെക്കൻ്റ് റണ്ണേഴ്സപ്പും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തിൽ കണ്ടത്തിൽ ഹിദായത്ത് സിബിയാൻ മദ്രസ ജേതാക്കളായി. സീനത്ത് നഗർ ദീനിയ്യ മദ്റസ റണ്ണേഴ്സ പ്പും ഖാസിലേൻ റൗളത്തുൽ ഉലൂം മദ്രസ സെക്കൻ്റ് റണ്ണേഴ്സപ്പുമായി. സമാപന സമ്മേളനം മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളി പ്രസിഡണ്ട് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ മൗലവി എളമരം അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് ഹാജി പട്ടേൽ കലാം പ്രതിഭാ പുരസ്കാരവും നഗരസഭാ വൈസ് ചെയർമാൻ കെ എം. ഹനീഫ് ഓവറോൾ ചാമ്പ്യൻഷിപ്പ് വിതരണവും നടത്തി. അബ്ദുറഹ്മാൻ ബാങ്കോട് ,ടി എ ഷാഫി, അബ്ദുല്ലത്തീഫ്, വെൽക്കം മുഹമ്മദ് ഹാജി, ബഷീർ വോളിബോൾ, യൂസഫ് യു,കെ, അബൂബക്കർ സിയാദ്, അബ്ദുല്ല ഹാജി കെ.എം അബ്ദുന്നാസർ എം.എം സിദ്ദീഖ് ചക്കര , ഷരീഫ് വോളിബോൾ ,മൊയ്തീൻ ,ഹനീഫ് പള്ളിക്കാൽ ,ഷഫീഖ് ദാവൂദ് ,യൂനുസ് തളങ്കര
അബ്ദുൽ അർഷദ് ഹുദവി
അബ്ദുർറഹ്മാൻ വഹബി
പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page