കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മിയാപ്പദവ് എസ് വി വി എച്ച് എസ് എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിനു ഇരയാക്കിയതായി പരാതി. 12 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ നല്കിയ ആന്റി റാഗിംഗ് കമ്മറ്റി റിപ്പോര്‍ട്ടിന്റെയും പരിക്കേറ്റ വിദ്യാര്‍ത്ഥികൾ നല്കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി 12 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ച് റാഗിംഗ് ചെയ്യുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.







