അതി തീവ്രമഴ, കുവൈറ്റിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി, യാത്രക്കാരെ പുറത്തിറക്കിയില്ല

കണ്ണൂർ : അതിതീവ്ര മഴയെ തുടര്‍ന്ന് കുവൈറ്റിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ ഇറക്കാന്‍ കഴിയാതെ നെടുമ്പാശേരിയിലിറക്കി. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയില്ല. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. മഴയും മഞ്ഞും കാരണം മട്ടന്നൂരിൽ റൺവേ കാണാൻ സാധിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും …

മന്നിപ്പാടിയില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മന്നിപ്പാടി, വിവേകാനന്ദ നഗറില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍, നെല്‍ക്കള സ്വദേശിയും അണങ്കൂര്‍ ജി.എല്‍.പി സ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററുമായ കുഞ്ഞികൃഷ്ണന്റെ ഭാര്യ ചന്ദ്രാവതി (62)യാണ് മരിച്ചത്. മക്കള്‍: മധുസൂദനന്‍, ശൈലേന്ദ്രന്‍, വാണി. മരുമക്കള്‍: അനില, ലളിത, ബാബു. സഹോദരങ്ങള്‍: നാഗേഷ്, നാരായണന്‍, ആനന്ദന്‍, മാധവന്‍, ശ്രീധരന്‍, സുഗന്ധി, ഗീത. ടൗണ്‍ പൊലീസ് കേസെടുത്തു.

മക്കളെ മദ്രസയില്‍ എത്തിച്ച് മടങ്ങിയ പിതാവിന് കാറോടിക്കുന്നതിനിടയില്‍ ഹൃദയാഘാതം; അന്‍വറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: മക്കളെ കാറില്‍ മദ്രസയില്‍ എത്തിച്ച് മടങ്ങുന്നതിനിടയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെര്‍ള, ഉക്കിനടുക്കയില്‍ താമസക്കാരനും പെര്‍ള ടൗണിലെ ടാക്‌സി ഡ്രൈവറുമായ അന്‍വര്‍ (52)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മക്കളെ തന്റെ കാറില്‍ പെര്‍ള ടൗണിലെ മദ്രസയില്‍ എത്തിച്ചു മടങ്ങുകയായിരുന്നു അന്‍വര്‍. ഇതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. അന്‍വറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഭാര്യ: ആയിഷ. മക്കള്‍: അസൈനാര്‍, അഫീഫ, ലബീബ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സെദീര്‍, റഷീദ്, …

ഭാര്യ മരിച്ചതിന്റെ 37-ാം ദിവസം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മുപ്പത്തിയേഴാം നാള്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. കൂഡ്ലു, കാളിയങ്ങാട്, ജഗദംബ ക്ഷേത്രത്തിനു സമീപത്തെ വിശ്വനാഥ (79)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിശ്വനാഥയുടെ ഭാര്യ അങ്കാര ജൂണ്‍ പത്തിനാണ് മരണപ്പെട്ടത്. മക്കള്‍: കൃഷ്ണന്‍, നാരായണന്‍, ഐത്തപ്പ, ശേഖരന്‍, മരുമക്കള്‍: മീനാക്ഷി, സുമിത്ര. സഹോദരങ്ങള്‍: യശോദ, പരേതരായ അങ്കാര, ചോമു.

ഭാര്യയും മകനും മരുന്നുവാങ്ങിക്കാന്‍ പോയ നേരത്ത് തെങ്ങുകയറ്റ തൊഴിലാളി ജീവനൊടുക്കി

കാസര്‍കോട്: ഭാര്യയും മകനും മരുന്നു വാങ്ങിക്കാനായി വയനാട്ടിലേക്ക് പോയ സമയത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്കയിലെ രമേശ് (45)ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭാര്യ: കവിത. മക്കള്‍: രാജേഷ്, രവീണ, രജിത്ത്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, രത്‌നാകരന്‍, സുമിത്ര. കുമ്പള പൊലീസ് കേസെടുത്തു.

മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോകുന്നതിനിടയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആരാണെന്നു കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പീഡനത്തിനു ഇരയായ പെണ്‍കുട്ടി നല്‍കിയ മൊഴി അനുസരിച്ച് ഒരാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും പ്രതിയാണെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ആളെ വിട്ടയച്ചു. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ജൂണ്‍ 18ന് രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ ഒരാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്നുമാണ് പരാതി. പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിനകത്തു എത്തിച്ച് …

സുഹൃത്തുക്കൾക്കൊപ്പം റീൽസ് എടുക്കവേ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് വ്ലോഗർക്ക് ദാരുണാന്ത്യം!

മുംബൈ: റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. സുഹൃത്തുക്കളുടെ വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. കനത്ത മഴ …

കോട്ട നഫീസ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ ബിലാല്‍ നഗറിലെ പരേതനായ കുഞ്ഞാലി അബ്ബാസ് ഹാജിയുടെ മകളും കോട്ട കെ.പി ഹൗസില്‍ പരേതനായ കെ.പി അബ്ദുല്‍ റഹ്്മാന്റെ ഭാര്യയുമായ നഫീസ (70) അന്തരിച്ചു. മക്കള്‍: മറിയമ്മ, ആയിഷ, മുഹമ്മദ്, സുഹ്‌റ, പരേതയായ ആസ്യുമ്മ. മരുമക്കള്‍: എ.എസ് ഷംസുദ്ദീന്‍ തളങ്കര, അബ്ദുല്ല കളനാട്, ആബിദ. സഹോദരങ്ങള്‍: എം.പി അബ്ദുല്ല, എം.പി അബ്ദുല്‍ ഖാദര്‍, എം.പി അബ്ബാസ്, എം.പി മുസ്തഫ, സൈനബ, ബീഫാത്തിമ, റുഖിയ, ആയിഷ, പരേതയായ മറിയമ്മ. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

അഡ്വ. സുദര്‍ശനന്‍ അന്തരിച്ചു

കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഭഗവതി സേവാ സംഘം മുന്‍ ജനറല്‍ സെക്രട്ടറിയും പരേതനുമായ ടി.കെ അച്യുതന്റെ മരുമകന്‍ മംഗലാപുരം കുദുപ്പുവിലെ അഡ്വ. സുദര്‍ശനന്‍(53) അന്തരിച്ചു. കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ വിഭാഗം ഉദ്യോഗസ്ഥനാണ്. ടി.കെ അച്യുതന്റെ മകള്‍ രജിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. അഡ്വ. കീര്‍ത്തന, എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി വൈഷ്ണവി. കുദുപ്പുവിലെ പരേതനായ കേശവയാണ് സുദര്‍ശന്റെ പിതാവ്. മാതാവ്: കമലാക്ഷി. സഹോദരന്‍: കിരണ്‍.

കാണാതായ മുന്‍ സിക്കിം മന്ത്രിയുടെ മൃതദേഹം കനാലില്‍; കൊന്നു തള്ളിയതെന്നു സംശയം, തിരിച്ചറിഞ്ഞതു വാച്ചു കണ്ട്

ഗാംഗ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം വനം വകുപ്പ് മന്ത്രിയുടെ മൃതദേഹം കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊലയാണെന്നാണ് പ്രാഥമിക സംശയം. ആര്‍.സി പൗഡ്യാലിന്റെ മൃതദേഹമാണ് പശ്ചിമബംഗാളിലെ സിലിഗുഡിക്കു സമീപത്തെ കനാലില്‍ കണ്ടെത്തിയത്. കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചും വസ്ത്രങ്ങളുമാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. ജുലൈ ഏഴിനാണ് ജന്മനാടായ ചോട്ടോസിങ് താമില്‍ നിന്നു പൗഡ്യാലിയെ കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നദിയില്‍ തള്ളിയതാകാന്‍ സാധ്യതയുള്ളതായി പൊലീസ് …