കിടപ്പുരോഗിയായ14കാരിയെ വെട്ടിക്കൊന്ന ശേഷം മാതാവ് ജീവനൊടുക്കി

മംഗ്‌ളൂരു: ജന്മനാ കിടപ്പു രോഗിയായ 14 കാരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു.കഴിഞ്ഞ ദിവസം കുന്താപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകള്‍ സുപ്രിത (14)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് നേത്രാവതി (34) വീട്ടിനകത്തു തൂങ്ങിമരിക്കുകയായിരുന്നു. ജോലിക്കു പോയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴാണ് മകളെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിലും ഭാര്യയെ തൂങ്ങി മരിച്ച നിലയിലും കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. ജന്മനാ കിടപ്പിലായ മകളെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി വര്‍ഷങ്ങളോളം ചികിത്സ നടത്തിയിട്ടും പ്രയോജനമുണ്ടായിരുന്നില്ലെന്നു പറയുന്നു. ഇതായിരിക്കും നേത്രാവതിയെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page