കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.900ഗ്രാം എം ഡി എം എയുമായി മൂന്നു പേരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തു. പടന്നക്കാട്ടെ സി പി ജമാല്‍ (28) പടന്നക്കാട്, ഉദിര്‍മ്മയിലെ ആസിഫ് (19), മുത്തപ്പനാര്‍ കാവിലെ പി. അഫ്‌സല്‍ (29) എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് എസ് ഐയും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ (ശനി) രാത്രി 9.15 മണിയോടെ പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കാറില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.







