കുളിമുറിയില്‍ കുളിക്കാന്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി; സംഭവം ബോവിക്കാനത്ത്

കാസര്‍കോട്: ബന്ധു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ 16 കാരിയെയാണ് കാണാതായത്. ഒരു ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ബോവിക്കാനത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമ്മാവനും അമ്മായിയുമാണ് പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയന്മാര്‍. അതിനാല്‍ പെണ്‍കുട്ടിയെ ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു വരാറുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ ഏറ്റവുമൊടുവില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. രാത്രി 8.30മണിയോടെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയിലേക്ക് കുളിക്കാന്‍ കയറിയതായിരുന്നു …

മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ വനിതാ അംഗം ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിയിലെ മുസ്ലിം ലീഗ് മെമ്പര്‍ ആയിഷത്ത് റുബീന പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാര്‍ഡിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നു പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, സി.പി.ഐ അംഗം രേഖ എന്നിവര്‍ ചേര്‍ന്ന് റുബീനയെ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ദേര്‍ളക്കട്ട ആശുപത്രിയിലേക്ക് മാറ്റി. സ്വന്തം വാര്‍ഡിലെ 25 വര്‍ഷം പഴക്കമുള്ള രണ്ട് അംഗന്‍വാടികള്‍ തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് അവ സ്വന്തം കെട്ടിടത്തിലേക്ക് …

കാസര്‍കോടിനെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കാസര്‍കോട്: സമീപ ദിവസങ്ങളില്‍ കാസര്‍കോടിനെ വിറപ്പിച്ച കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയിലായതായി സൂചന. പത്തനംതിട്ട, ചെങ്ങന്നൂര്‍ സ്വദേശിയായ ഇരട്ടപ്പേരുകാരനാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ വലയില്‍ കുരുങ്ങിയതെന്നാണ് സൂചന. ഇയാളെ കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. കാസര്‍കോട് കോടതി സമുച്ചയത്തില്‍ കവര്‍ച്ചക്ക് എത്തിയ സമയത്ത് സിസിടിവിയില്‍ പതിഞ്ഞ ചിത്രമാണ് മോഷ്ടാവിനെ തിരിച്ചറിയാന്‍ സഹായിച്ചത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാം കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പില്‍ നടന്ന കവര്‍ച്ച തുടങ്ങി …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം; തടവ് പുള്ളിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു, സത്യാവസ്ഥ പുറത്തുവന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ സൂക്ഷ്മനിരീക്ഷണത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളിയായ വയോധികന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. കൊലപാതകം നടത്തിയ ആളുടെ മൊഴി രേഖപ്പെടുത്തി കോടതി അനുമതിയോടെയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കോളയാട്, ആലച്ചേരി, എടക്കോട്ട പതിയാരത്ത് ഹൗസില്‍ കരുണാകര(86)ന്റെ മരണമാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സഹതടവുകാരന്‍ പാലക്കാട്, കൊട്ടയാടി സ്വദേശി വേലായുധന്‍ (75) ആണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ആഗസ്ത് നാലിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ സെല്ലിനു അകത്തു വീണു കിടക്കുന്ന നിലയിലാണ് കരുണാകരനെ കണ്ടെത്തിയത്. ജയില്‍ …

വയനാട് ദുരന്തം: സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര ആഗസ്ത് 22ന്

കാസര്‍കോട്: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാരുണ്യയാത്ര നടത്തും. ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി ടി. ലക്ഷ്മണന്‍, വൈസ് പ്രസിഡണ്ടുമാരായ പി.എ മുഹമ്മദ് കുഞ്ഞി, പി. സുകുമാരന്‍, സി.എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാരുണ്യയാത്ര നടത്തി ലഭിക്കുന്ന തുക സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ ഏല്‍പ്പിക്കും. കാരുണ്യ യാത്രയിലൂടെ ലഭിക്കുന്ന പണം വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് 25 വീടുകള്‍ നിര്‍മ്മിക്കുന്നതിനു …

കുമ്പള ടൗണ്‍ ജംഗ്ഷനില്‍ വാഹന പാര്‍ക്കിംഗ് തോന്നുംപടി; ഗതാഗത തടസം നിത്യസംഭവം

കുമ്പള: ഡ്രൈവര്‍മാര്‍ക്ക് എന്നും ‘കണ്‍ഫ്യൂഷന്‍’ ആകാറുള്ള കുമ്പള ടൗണ്‍ ജംഗ്ഷനില്‍ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസത്തിന് കാരണമാവുന്നു. ദേശീയപാത നിര്‍മ്മാണ ജോലികള്‍ക്കിടയില്‍ ജംഗ്ഷനില്‍ കിട്ടിയ സ്ഥലത്തൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗത തടസത്തിന് കാരണമാവുന്നത്. തലപ്പാടി-കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുമ്പള ടൗണില്‍ പ്രവേശിക്കുന്നതും കുറെ വാഹനങ്ങള്‍ കാസര്‍കോട് ഭാഗത്തേക്ക് നേരെ പോകുന്നതും ബസ്സ്റ്റാന്റില്‍ നിന്ന് ബസുകള്‍ തലപ്പാടി-മംഗ്‌ളൂരു-കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതുമെല്ലാം ഉണ്ടാക്കുന്ന ട്രാഫിക് തടസം ചില്ലറയല്ല. ഡ്രൈവര്‍മാര്‍ക്ക് ഇവിടെ എപ്പോഴും ‘കണ്‍ഫ്യൂഷന്‍’ …

പത്തു വയസ്സുകാരിയെ പിന്തുടര്‍ന്ന് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി, തഴവ, കുറ്റിപ്പുറം സ്വദേശി നൗഷാദി(44)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. പത്തുവയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിനു ഇരയായത്. പിന്തുടര്‍ന്നു വീട്ടിലെത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി വീട്ടിനകത്ത് കയറി വാതിലടച്ചതിനാല്‍ അതിക്രമത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപികയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞതും കേസെടുത്തതും. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റു ചെയ്തു.

ദുബായിയിലെ സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് പരവനടുക്കം സ്വദേശിയുടെ 1.60 കോടി രൂപ തട്ടി; ബെള്ളിപ്പാടി, ചെങ്കള സ്വദേശികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ദുബായിയില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പരവനടുക്കം സ്വദേശിയുടെ 1.60 കോടി രൂപ തട്ടിയെടുത്തതായി പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പരവനടുക്കം, ആരിഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ എം. മുഹമ്മദ് അഷ്‌റഫിന്റെ പരാതിയില്‍ മുളിയാര്‍, ബെള്ളിപ്പാടിയിലെ എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്്മത്ത് നഗറിലെ ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2015 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പണം നല്‍കിയതെന്നു പരാതിയില്‍ പറഞ്ഞു. ദുബായിയിലെ സിവിക് …

പാമ്പ് പേടി

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കൈനോട്ടക്കാരി വീട്ടില്‍ വന്നു. തത്തയെ കൊണ്ട് കാര്‍ഡ് കൊത്തിച്ചു. ഫലം പറഞ്ഞതു സര്‍പ്പദോഷം ഉണ്ട് എന്നാണ്. അന്ന് തുടങ്ങിയതാണ് എന്റെ പാമ്പ് പേടി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂക്കാനത്തെ ഞങ്ങളുടെ പറങ്കിമാവിന്‍ തോട്ടത്തിന്റെ വഴിയരികിലെ അമ്മാവന്റെ പീടികയില്‍ ഞാനും കച്ചവടത്തില്‍ സഹായിയായി നില്‍ക്കാറുണ്ട്. ഒരു ദിവസം ഉച്ചസമയം ഒരു ചെറിയ പാമ്പ് പീടികയുടെ കളത്തിലൂടെ ഇഴഞ്ഞുനീങ്ങി. ഇളം ബ്രൗണ്‍ നിറമാണതിന്. അമ്മാവന്‍ ഒരു വടി എടുത്ത് അതിനെ അടിച്ചു കൊന്നു. അഞ്ചു മിനിട്ടു കഴിഞ്ഞു …

കൂഡ്‌ലുവിലെ കെ.പി ബാലസുബ്രഹ്‌മണ്യന്‍ അന്തരിച്ചു

കാസര്‍കോട്: കൂഡ്‌ലു, ആര്‍.ഡി നഗറിലെ വിശ്വകമല്‍ ഹൗസിലെ കെ.പി ബാലസുബ്രഹ്‌മണ്യന്‍ (65) അന്തരിച്ചു. തളങ്കര-പുലിക്കുന്ന് ഭഗവതി ക്ഷേത്രം മുന്‍ ജനറല്‍ സെക്രട്ടറി, പുലിക്കുന്ന് ശ്രീ ഭഗവതി സേവാ സംഘം മുന്‍ സെക്രട്ടറി, അഡുക്കത്തുബയല്‍ ശ്രീ സുബ്രഹ്‌മണ്യ ഭജനമന്ദിരം മുന്‍ സെക്രട്ടറി, അടുക്കത്ത്ബയല്‍ സുബ്രഹ്‌മണ്യ സേവാ ട്രസ്റ്റ് മുന്‍ പ്രസിഡണ്ട്, അഡുക്കത്തുബയല്‍ അയ്യപ്പ സേവാ സംഘം ചെയര്‍മാന്‍, ഗുരുസ്വാമി, നെല്ലിക്കുന്ന് മൂലം തറവാട് പ്രസിഡണ്ട്, പുലിക്കുന്ന് മുത്തപ്പന്‍ മഠപ്പുര, സേവാ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂഡ്‌ലുവിലെ …

പതിമൂന്നുകാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; പട്ടാപ്പകല്‍ കൊലപാതകം നടത്തിയത് ആര്?

മംഗ്ളൂരു: പതിമൂന്നുകാരിയെ വാടക വീട്ടില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബെളഗാവി സ്വദേശിനിയും പണമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോക്കട്ടയിലെ വാടക വീട്ടില്‍ മാതൃസഹോദരന്റെ കൂടെ താമസക്കാരിയുമായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പണമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതൃസഹോദരന്റെ കൂടെ താമസിച്ചാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയിരുന്നത്. കൈയില്‍ മുറിവു ഉണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് സ്വദേശത്തേയ്ക്ക് പോയ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് ജോക്കട്ടയില്‍ തിരിച്ചെത്തിയത്. പതിവുപോലെ മാതൃസഹോദരന്‍ ജോലിക്കു പോയി. തൊട്ടു …

സ്‌കൂളിലേക്ക് പോയ അഞ്ജന ടീച്ചര്‍ എവിടെ? നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സ്‌കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അഞ്ജന (26) എവിടെ? പിതാവ് നല്‍കിയ പരാതിയിന്മേല്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം, പാലായി റോഡിലെ സബിന്റെ ഭാര്യയായ അഞ്ജന, സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്. ഒരു കുട്ടിയുണ്ട്. സ്‌കൂളിലേക്ക് പോകുമ്പോള്‍ അഞ്ജന മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാറുണ്ട്. കാണാതായ ദിവസം ഫോണ്‍ കൊണ്ടു പോകാതിരുന്നത് എന്തു കൊണ്ടാണെന്നു വ്യക്തമല്ല. വൈകുന്നേരം അഞ്ജന തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പിതാവ് ഷാജി പൊലീസില്‍ പരാതി നല്‍കിയത്.

കേരളം മദ്യത്തിന്റെ കുത്തൊഴുക്കിനു തയ്യാറെടുക്കുന്നു; കര്‍ണ്ണാടക പാക്കറ്റ് മദ്യവില്‍പ്പന തകൃതിയില്‍

കാസര്‍കോട്: മുക്കിനു മുക്കിനു മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചിരിക്കെ കര്‍ണ്ണാടക പാക്കറ്റ് മദ്യവില്‍പ്പന നാടെങ്ങും തകൃതിയിലായിരിക്കുന്നു. മറ്റു തൊഴിലുകളിലെന്ന പോലെ അപകടകരമായ മദ്യക്കടത്ത് മേഖലയിലും അതിഥി തൊഴിലാളികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കൂലിപ്പണിക്ക് സംസ്ഥാനത്തെത്തിയ ഇവര്‍ ഇതും കൂലിക്കാണ് ചെയ്യുന്നത്. എന്നാല്‍ സമര്‍ത്ഥരായ ചിലര്‍ പിന്നീട് സ്വന്തമായി ആദായകരമായ തൊഴിലായി ഇതു തെരഞ്ഞെടുക്കുന്നു. കാസര്‍കോട് ജില്ലയില്‍ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചാണ് മദ്യവില്‍പ്പന തകൃതിയില്‍ നടക്കുന്നത്. കുമ്പളയില്‍ പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെയുള്ള സ്‌കൂള്‍ റോഡ് മദ്യമാര്‍ക്കറ്റായിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ഇവിടെ റോഡരുകില്‍ ഒഴിഞ്ഞ …

റോഡിലെ വിള്ളല്‍: വൊര്‍ക്കാടി കജപ്പദവ് റോഡ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; 3 കുടുംബങ്ങളോടു മാറി താമസിക്കാന്‍ നിര്‍ദ്ദേശം

മഞ്ചേശ്വരം: വിള്ളല്‍ പ്രകടമായ വൊര്‍ക്കാടി- കജപ്പദവ് റോഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘം സന്ദര്‍ശിച്ചു. വിള്ളല്‍ കണ്ട റോഡിനു താഴെ താമസക്കാരായ ഫാറൂഖ്, അഹമ്മദ് കുഞ്ഞി, അബൂബക്കര്‍ എന്നിവരോടു കുടുംബസഹിതം മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. കജപ്പദവ് റോഡ് അടയ്ക്കാനും വാഹനഗതാഗതം തടയാനും പൊലീസിനോടു നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, തഹസില്‍ദാര്‍ പി. ഷിബു, വില്ലേജ് ഓഫീസര്‍മാരായ കിരണ്‍ഷെട്ടി, ഇബ്രാഹിം, മഞ്ചേശ്വരം സി.ഐ രാജീവ് കുമാര്‍, പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി, സെക്രട്ടറി അനില്‍ കുമാര്‍, പഞ്ചായത്ത് മുന്‍ …

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം; മൂന്നു യുവതികള്‍ പിടിയില്‍

പൂനെ: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നു യുവതികള്‍ അറസ്റ്റില്‍. ഇവര്‍ക്കു ഒത്താശ ചെയ്തു കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണവും തുടങ്ങി. വിശ്രാംബാഗ് പൊലീസാണ് യുവതികളെ പിടികൂടിയത്. ജുലൈ 29ന് ആണ് കേസിനാസ്പദമായ സംഭവം. 64കാരനാണ് കേസിലെ പരാതിക്കാരന്‍. സംഘത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മുറിയിലെത്തിയ മറ്റു രണ്ടു പേര്‍ വയോധികനെ ഭീഷണിപ്പെടുത്തിയ ശേഷം ശാരീരികമായി ഉപദ്രവിച്ചുവത്രെ. പിന്നീട് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ വയോധികനോട് …

വിറയനും മുടിയനും ഉള്‍പ്പെടെ കുപ്രസിദ്ധ കവര്‍ച്ചക്കാരെല്ലാം പുറത്തിറങ്ങി; ജാഗ്രതയ്ക്ക് നിര്‍ദ്ദേശം, ജില്ലയില്‍ രണ്ടു സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസര്‍കോട്: പയ്യന്നൂരിലെ ‘വിറയനും’, കാഞ്ഞങ്ങാട്ടെ ‘മുടിയനും’ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കവര്‍ച്ചക്കാരെല്ലാം ജയിലിനു പുറത്ത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപകമായ കവര്‍ച്ചക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിച്ചു. പയ്യന്നൂര്‍ സ്വദേശിയായ ‘വിറയന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കവര്‍ച്ചാകേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കാഞ്ഞങ്ങാട്ടെ ‘മുടിയന്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ ആളും നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഏതാനും ദിവസം മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്നു പൊലീസ് …

കാസര്‍കോട്ട് ജില്ലാ കോടതി സമുച്ചയത്തിലും കള്ളന്‍ കയറി; കമ്പിപ്പാര പിടിച്ചു നില്‍ക്കുന്ന ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: കാസര്‍കോട്ട് ജില്ലാ കോടതി സമുച്ചയത്തിലും കള്ളന്‍ കയറി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ ബഹളം വെച്ചതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടതി കെട്ടിടത്തിനു അകത്തു കടന്ന മോഷ്ടാവ് ജില്ലാ ജഡ്ജിയുടെ ചേംബറിനു മുന്നില്‍ വരെയെത്തിയിരുന്നതായി സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പാന്റ്‌സും ഷര്‍ട്ടും ധരിച്ച യുവാവ് മുഖം മറച്ച നിലയിലാണ്. കൈയില്‍ കമ്പിപ്പാരയുമുണ്ട്. എന്തായിരുന്നു യുവാവിന്റെ ലക്ഷ്യമെന്നു വ്യക്തമല്ല. മോഷണമാണോ അല്ലെങ്കില്‍ എന്തെങ്കിലും കേസ് ഫയല്‍ …

കുമ്പളയിലെ ബാങ്ക് കൊള്ളയടി ശ്രമം; മൂന്നു വിരലടയാളങ്ങള്‍ ലഭിച്ചു, കാവല്‍ക്കാരനെ ചോദ്യം ചെയ്തു

കാസര്‍കോട്: കുമ്പള സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖ കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച രാത്രിക്കും ഞായര്‍ പുലര്‍ച്ചെയ്ക്കും ഇടയിലാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം ഉണ്ടായത്. പെര്‍വാഡ് ദേശീയ പാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സമീപത്തെ വെല്‍ഡിംഗ് ഷോപ്പില്‍ നിന്നു മോഷ്ടിച്ച ഇലക്ട്രിക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ജനല്‍കമ്പി മുറിച്ചു മാറ്റിയാണ് കൊള്ള സംഘം അകത്തുകടന്നത്. കട്ടര്‍ …