ഗള്‍ഫുകാരന്റെ ഭാര്യയെ കാണാതായി; കിടപ്പുമുറിയിലെ അലമാരയ്ക്കകത്തു കണ്ട യുവാവിനൊപ്പം പോയതായി സംശയം

കാസര്‍കോട്: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗള്‍ഫുകാരന്റെ ഭാര്യയും ഒരു കുട്ടിയുടെ മാതാവുമായ 23കാരി കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ചയാണ് യുവതി ഒളിച്ചോടിയതായി വ്യക്തമാക്കുന്ന പരാതി പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ബാഗുമായി യുവതി വീട്ടില്‍ നിന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയുടെ കിടപ്പുമുറിയില്‍ ഒരു മാസം മുമ്പ് നാടകീയ സംഭവങ്ങളാണ് നടന്നത്. മുറിയില്‍ നിന്ന് പട്ടാപ്പകല്‍ അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ യുവതിയോട് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒന്നുമില്ലെന്നാണ് യുവതി മറുപടി നല്‍കിയത്. സംശയം നീങ്ങാത്തതിനെ തുടര്‍ന്ന് അലമാരയില്‍ നടത്തിയ പരിശോധനയില്‍ ഒരു യുവാവ് അലമാരക്കുള്ളില്‍ പതുങ്ങിയിരിക്കുന്നതു കണ്ടതായി പറയുന്നു. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ വീട്ടുകാര്‍, യുവതിയുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയും യുവാവിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. വിവരം ആദൂര്‍ പൊലീസിനെ അറിയിക്കുകയും യുവാവിനെ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതിനോ, യുവാവിനെ കയ്യേറ്റം ചെയ്തതിലോ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇതിനിടയില്‍ അന്യപുരുഷനെ കിടപ്പുമുറിയിലെ അലമാരയില്‍ ഒളിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ഭാര്യയെ മൊഴി ചൊല്ലാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നതായി പറയുന്നുണ്ട്. ഇതിനിടയിലാണ് യുവതിയെ കാണാതായത്. പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി കൂടെ പോയതായി പറയുന്ന യുവാവിന്റെ പേരെടുത്തു പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page