മംഗ്‌ളൂരു: യുവതിയെയും രണ്ടു മക്കളെയും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുംകൂര്‍, മധുഗിരി, സിദ്ധാപുരത്തെ ഹസീന (25), മക്കളായ അനീമ (8), അല്‍മിസ (2) എന്നിവരാണ് മരിച്ചത്. മക്കളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ഹസീനയും കുളത്തില്‍ ചാടുകയായിരുന്നുവെന്നു സംശയിക്കുന്നു. കുടുംബപ്രശ്‌നങ്ങളായിരിക്കാം സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു.