സ്വര്‍ണ്ണാഭരണ നിര്‍മ്മാണ സ്ഥാപന ഉടമ മൂത്രമൊഴിക്കാന്‍ പോയ തക്കത്തില്‍ 18 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി യുവതികള്‍ മുങ്ങി; മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍
കാസര്‍കോട്: കോഴിക്കോട്ടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവില്‍ നിന്നു തട്ടിയെടുത്ത 200 ഗ്രാം സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍. മുംബൈ, ജോഗേഷ് വാരി, സമര്‍ത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിര്‍ദ്ധ (37), മുംബൈ, വാദറ, രഞ്ജുഗന്ധ് നഗറിലെ സല്‍മാഖാദര്‍ ഖാന്‍ (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോഴിക്കോട്, നല്ലളത്തെ ഹനീഫിന്റെ പരാതിയില്‍ നല്ലളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് …