കാസര്‍കോട്: ബദിയഡുക്ക, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാനച്ഛനും യുവാവും അറസ്റ്റില്‍. ഷേണി, മണിയമ്പാറയിലെ സവാദി(26)നെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി രണ്ടു തവണ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്. രണ്ടാനച്ഛനായ 45 കാരനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ആദ്യഭാര്യയിലുള്ള ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നതിനാണ് അറസ്റ്റ്. പെണ്‍കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യത്തെ പീഡനം. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. ഏതാനും ദിവസം മുമ്പ് രണ്ടു തവണ കൂടി പീഡനത്തിനു ഇരയാക്കിയതോടെയാണ് പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞതും പൊലീസ് നടപടിയെടുത്തതും.