മകനെ വെടിവെച്ചു കൊല്ലാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച മാതാവ് വെടിയേറ്റ് മരിച്ചു, പ്രതിയായ പിതാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി
സുള്ള്യ: മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. തൊട്ടു പിന്നാലെ ഭര്‍ത്താവ് ആസിഡ് കുടിച്ച് മരിച്ചു. സുള്ള്യ, നെല്ലൂര്‍, കെമ്രാജെ, കൊടിമജലുവിലാണ് സംഭവം. ഭാര്യ വിനോദ(42)യെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവ് രാമചന്ദ്ര ഗൗഡ (54)യാണ് ജീവനൊടുക്കിയത്.വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ രാമചന്ദ്ര ഗൗഡ ഭക്ഷണം കഴിച്ച ശേഷം ഭാര്യയും മകനുമായി നിസാര പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. ഇത് വലിയ വാക്കേറ്റത്തില്‍ കലാശിക്കുകയും രാമചന്ദ്രഗൗഡ മകന്‍ പ്രശാന്തിനു നേരെ തോക്കു ചൂണ്ടുകയും …