കൊല്ലം: കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളിയില്‍ നിന്നു കാണാതായ കൊല്ലം, മൈലോട് സ്വദേശിനി ദേവനന്ദ(17), അമ്പലംകുന്ന് സ്വദേശിനി ഷെബിന്‍(17) എന്നിവരുടെ മൃതദേഹങ്ങളാണ് ശാസ്താം കോട്ട കായലില്‍ കാണപ്പെട്ടത്. ഇരുവരെയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.