ഗ്രീന്‍ കാര്‍ഡ് ഉടമകളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ ഭീഷണി
-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ ഭീഷണി.യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സുരക്ഷയ്ക്ക് വിരുദ്ധമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കുമാണ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. നിങ്ങളുടെ മാതൃരാജ്യത്തേക്ക് നാടുകടത്തപ്പെടുമെന്ന് ഇത്തരക്കാര്‍ക്ക് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിയമപരമായ താമസക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള യുഎസ് നിയമങ്ങളുടെ വിശാലമായ വ്യാഖ്യാനത്തില്‍, വിദേശ വിദ്യാര്‍ത്ഥികളുടെയും താമസക്കാരായ വിദേശികളുടെയും രാഷ്ട്രീയ …