ഉദിനൂര്‍, കിനാത്തിലില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഉദിനൂര്‍ കിനാത്തിലില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുൻ പിലിക്കോട് ഗ്രാമപഞ്ചായത്തംഗം വല്ലയില്‍ സുലോചനയുടെ മകന്‍ സുനീഷ് വല്ലയില്‍ (37)ആണ് ജീവനൊടുക്കിയത്.
പിലിക്കോട് തെരുവിലെ പരേതനായ കെ.വി. മോഹനന്റെ മകനാണ്. ഇന്നലെ (ഞായര്‍)രാത്രി പത്തു മണിയോടെയാണ് സുനീഷിനെ വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്തേര പൊലീസ് കേസെടുത്തു.
ഭാര്യ: രസ്‌ന. മകന്‍: ഫിദല്‍. സഹോദരന്‍: സൂരജ് വല്ലയിൽ. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചക്ക് രണ്ടിന് മട്ടലായി സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page