കാസർകോട്: പെരുമ്പള ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയം വനിതാവേദി പ്രവർത്തകർ
പറമ്പ് രാജീവ്ജി ഗ്രന്ഥാലയം സന്ദർശിച്ചു.
പ്രസിഡണ്ട് രാഘവൻ വലിയവീട്, സെക്രട്ടറി കൃഷ്ണൻ മുണ്ട്യക്കാൽ, ലൈബ്രേറിയൻ തങ്കമണി ചെറുകര,
വൈസ് പ്രസിഡണ്ട് രവീന്ദ്രൻ എന്നിവർ സ്വീകരിച്ചു. ഭാരവാഹികൾ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സംശയ ദൂരീകരണവും നടത്തി.
രക്ഷാധികാരി ഇന്ദുലേഖ വി വനിതാവേദി പ്രസിഡൻ്റ് ഗീതടീച്ചർ, സെക്രട്ടറി സബിത ബി എസ്, ജയന്തി വിനോദ്, ബിന്ദു രാഘവൻ ലൈബ്രേറിയൻ ശ്രീജ പി കെ, അനിത വിനോദ്, ഗ്രന്ഥാലയം സെക്രട്ടറി കെ മണികണ്ഠൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ് വി അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.







