പത്തനംതിട്ട: മോഹന്‍ലാല്‍ ചിത്രമായ ‘അതിമനോഹര’ത്തിന് ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് അനുമതി നിഷേധിച്ചു. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് വനം വകുപ്പ് നിഷേധിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ നടപടി. ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലാണ്.
അതേസമയം പമ്പവരെയുള്ള ഭാഗത്ത് സിനിമാ ചിത്രീകരണം നടത്തുന്നതിന് വനം വകുപ്പ് റാന്നി ഡിവിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.








