കാസര്‍കോട്: പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത കുമ്പള പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ബന്തിയോട്, മള്ളങ്കൈയിലെ നിസാമുദ്ദീ(19)നെയാണ് എസ്‌ഐ എസ്. അനൂബ് അറസ്റ്റു ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് ലൈംഗികാതിക്രമത്തിനു ഇരയായ 17കാരി.







