തളങ്കര പുഞ്ചക്കൊടി വലിയ തറവാട് തെയ്യംകെട്ട്: ആഘോഷപൂര്‍വ്വം ഞാര്‍ നട്ടു

കാസര്‍കോട്: തളങ്കര പുഞ്ചക്കൊടി വലിയ വീടു തറവാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിനു മുന്നോടിയായി തറവാട്ടംഗങ്ങള്‍ ഞാറുനട്ടു. തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള നെല്ലിന്റെയും അരിയുടെയും ആവശ്യങ്ങള്‍ക്കാണ് കൃഷിയിറക്കിയത്. കൂഡ്‌ലു, തൈവളപ്പിലെ അരുണ്‍ കുമാറിന്റെ പാടത്തില്‍ ആഘോഷപൂര്‍വ്വമാണ് ഞാര്‍ നട്ടത്.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. എന്‍ സതീശന്‍ ആധ്യക്ഷ്യം വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്രീവിദ്യ, ബ്ലോക്ക് മെമ്പര്‍ ലീല, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസി. ഭാനുപ്രകാശ്, ബാലകൃഷ്ണന്‍, സമ്പത്ത് കുമാര്‍ തറവാട് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍, സെക്രട്ടറി സന്തോഷ് കുമാര്‍, കുഞ്ഞിരാമന്‍ മണിയാണി, ശാന്‍ബോഗ്, അശോകന്‍, ഗണേശന്‍, അരുണ്‍കുമാര്‍ പ്രസംഗിച്ചു.
ഭഗവതി സേവാ സംഘം പ്രവര്‍ത്തകര്‍, തറവാട്ടംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page