മണല്‍ കടത്തു സജീവം; ചള്ളങ്കയത്തു നിന്നു കടത്തിയ പൂഴി പിടിച്ചു; ടിപ്പര്‍ കസ്റ്റഡിയില്‍

ബദിയഡുക്ക: ധര്‍മ്മത്തടുക്ക ചള്ളങ്കയം പുഴയില്‍ നിന്നു കടത്തുകയായിരുന്ന പൂഴിയുമായി കെഎല്‍ 14 എം 3380 ടിപ്പര്‍ ലോറി ബദിയഡുക്ക എസ്‌ഐ രൂപേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പിടിച്ചു.ചള്ളങ്കയം പുഴയില്‍ പൂഴിയൂറ്റല്‍ സജീവമായി തുടരുന്നെന്ന വിവരത്തെത്തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഡ്രൈവര്‍ ലോറിയില്‍ നിന്നു ഇറങ്ങി ഓടി രക്ഷപ്പെട്ടു. പൊലീസ് ലോറിയും മണലും പിടിച്ചെടുത്തു. ഡ്രൈവറെ പിടികൂടുന്നതിനു പൊലീസ് തിരച്ചിലാരംഭിച്ചു.

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായി സൂചന. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്‍കിയിരുന്നു. റാന്നി എം.എല്‍.എ പഴകുളം മധുവും കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയാണ് ഏക പ്രതി. സി.പി.എം അനുഭാവിയായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം നിരന്തരം പിണറായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും …

തേയ്പു മേശിരി പെര്‍വാഡിലെ സതീശന്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള: തേയ്പ്പു മേശിരിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.പെര്‍വാഡ് ഭജന മന്ദിരത്തിനടുത്തെ സതീശനെ (35)യാണ് ഇന്നലെ രാത്രി ഒരു മണിയോടെ പെര്‍വാഡിലെ പൂട്ടിയിട്ടിരുന്ന ഗ്യാരേജിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശന്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു. വീട്ടുകാരോടും നാട്ടുകാരോടും സൗഹൃദത്തിലായിരുന്നു.ഇന്നലെ സന്ധ്യയ്ക്ക് സതീശന്‍ മാതാവിനെ വിളിച്ച് പതിവുപോലെ സംസാരിച്ചിരുന്നു. എന്നാല്‍ അതിനുശേഷം മകനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് സതീശന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ …

കൊല്ലപ്പെട്ട ഒന്നരവയസുകാരന്റെ ശരീരത്തില്‍ 51 മുറിവുകള്‍; കാലുകളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെ പാടുകള്‍; മാതാവും രണ്ടാനച്ഛനും അറസ്റ്റില്‍

തിരുവനന്തപുരം: കൊല്ലപ്പെട്ട ഒന്നരവയസുകാരന്റെ ശരീരത്തില്‍ 51 മുറിവുകള്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലടക്കം ആഴത്തില്‍ മുറിവേറ്റുവെന്നാണ് കണ്ടെത്തല്‍. കാലുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചതിന്റെ പാടുകളും കണ്ടെത്തി. കുഞ്ഞിന്റെ രണ്ടാനച്ഛനെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്ന് പറഞ്ഞാണ് രണ്ടാനച്ഛന്‍ അഷ്‌കര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അടുത്തിടെ കുഞ്ഞിന്റെ കൈ ഒടിഞ്ഞതോടെയാണ് മാതാവ് അഖിലയും പങ്കാളിയും കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് പിതാവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. …

സുഹൃത്തിന്റെ മകളുമായി അടുപ്പത്തിലായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

കൊച്ചി: സുഹൃത്തിന്റെ മകളുമായി അടുപ്പത്തിലായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. എറണാകുളം പള്ളുരുത്തി അയ്യംവേലിയിലെ കണ്ണന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ജെന്‍സന്‍ എന്നയാളെ തേവര പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി വെളിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ജെന്‍സനും കണ്ണനും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഏറ്റുമുട്ടലിനിടെയാണ് അക്രമം എന്ന് പറയുന്നു. കൊലപാതകം നടക്കുമ്പോള്‍ പെണ്‍സുഹൃത്തിന്റെ പിതാവും മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നു. ഇവരെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ണന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോക്രോച്ച് ജനതാ പാര്‍ട്ടി: പ്രഥമ യോഗം ഇന്നു കൊച്ചിയില്‍

കൊച്ചി: കോക്രോച്ച് ജനതാപാര്‍ട്ടി ആദ്യയോഗം ഇന്നു മൂന്നു മണിക്കു മറൈന്‍ ഡ്രൈവില്‍ ചേരുമെന്നു ടെലഗ്രാമില്‍ പ്രചരണം ശക്തിപ്പെട്ടു. എന്നാല്‍ യോഗം ഇന്നു നടക്കുമോ എന്നതില്‍ അവ്യക്തതയുണ്ട്.ആരാണ് യോഗം വിളിച്ചിട്ടുള്ളതെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. യോഗം സംബന്ധിച്ചു ഏതാനും ദിവസമായി സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിച്ചിരുന്നു. നാടിന്റെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരെ സന്ദേശം യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.

മില്‍മപാലിന് നാളെ മുതല്‍ 4 രൂപ വരെ വില വര്‍ധിക്കും

തിരുവനന്തപുരം: മില്‍മാ പാലിന് നാളെ മുതല്‍ പാക്കറ്റിനു നാലു രൂപ വരെ വില വര്‍ധിക്കും.ഇതനുസരിച്ച് തൈരിനും സംഭാരത്തിനും വില വര്‍ധനവുണ്ടാകും. പാലിന്റെ ഗ്രേഡ് തിരിച്ചാണ് വില വര്‍ധന. സാധാരണ പാക്കറ്റിന് രണ്ടു രൂപയും പ്രത്യേക പാക്കറ്റിന് മൂന്നു രൂപയും സവിശേഷ പാക്കറ്റിനു 4 രൂപയും വര്‍ധിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.പാലിന്റെ കൊഴുപ്പ് അംശം കണക്കിലെടുത്താണ് വര്‍ധിച്ച വില നിശ്ചയിക്കുന്നതെന്നു പറയുന്നു.2022 ഡിസംബറിലാണ് പാല്‍വില നേരത്തെ വര്‍ധിപ്പിച്ചത്. പാലിനു നാലു രൂപ വര്‍ധിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് എത്ര രൂപ കൂടുതല്‍ ലഭിക്കുമെന്നത് …

പൊലീസുകാരന്‍ ചമഞ്ഞ് ഉദുമയിലെ ജ്വല്ലറിയില്‍ നിന്നു 12.600 ഗ്രാം സ്വര്‍ണ്ണവുമായി മുങ്ങിയ വിരുതന്‍ അറസ്റ്റില്‍; പിടിയിലായത് ഗോവയിലെ സുഖവാസ കേന്ദ്രത്തില്‍ നിന്ന്

കാസര്‍കോട്: പൊലീസുകാരനാണെന്നു പരിചയപ്പെടുത്തി ജ്വല്ലറിയില്‍ നിന്ന് 12.600 ഗ്രാം സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍തിരുവനന്തപുരം, നരിക്കല്ല്മുക്കം സ്വദേശി മനുവാണ് പിടിയിലായത്. ഗോവയിലെ ഒരു സുഖവാസ കേന്ദ്രത്തില്‍ വച്ചാണ് ഇയാളെ ബേക്കല്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉദുമ റെയില്‍വെ ഗേറ്റിനു സമീപത്തെ പുഷ്പലത ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ ആ ഭരണങ്ങളുമായി കടന്നു കളഞ്ഞത്. കൊല്ലം സ്വദേശിയാണെന്നും ഏഴു മാസമായി ബേക്കല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരനായ അഖില്‍ രാജാണെന്നും പറഞ്ഞാണ് മനു ജ്വല്ലറി ഉടമയെ വിശ്വാസത്തിലെടുത്തത്. തുടര്‍ന്ന് …

ഫുട്ബോൾ ചോദിക്കാൻ ചെന്നയാളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: പ്രതിക്ക് രണ്ടു വർഷം തടവും അര ലക്ഷം രൂപയും ശിക്ഷ

കാസർകോട്: കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ തിരിച്ചു ചോദിക്കാൻ ചെന്നയാളെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കടമ്പള ദുർഗ്ഗ നിവാസിൽ താമസിക്കുന്ന യു.രാമകൃഷ്ണ (66) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.2021 മേയ് 28 ന് വൈകിട്ട് ബേള ഗ്രാമത്തിലെ കടമ്പളയിലാണ് …

വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 30 വർഷം കഠിനതടവും പിഴയും

കാസർകോട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 63 കാരനെ 30 വർഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറഞ്ഞു.പനയാൽ ഗ്രാമത്തിലെ മൈലാട്ടി കുറുക്കൻകുന്ന് കോളനിയിൽ താമസിക്കുന്ന മധുസൂദനൻ നായരെയാണ് (63) ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്.2023 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11 വയസ്സുകാരിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയ സമയത്ത്, പെൺകുട്ടിയും …

പോക്‌സോ കേസ് പ്രതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ പിടിയില്‍

പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിതാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. വിസ്മയ ന്യൂസില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നി (33), അനീഷ് (35) എന്നിവരാണ് പിടിയിലായത്. പോക്‌സോ കേസിലെ പ്രതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് വഴി വീഡിയോ കിട്ടിയെന്നും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം പ്രതിയുടെ പിതാവിനോട് പണം ആവശ്യപ്പെട്ടത്. 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. പരാതിയില്‍ ശ്രീ വ്‌ളോഗ് എന്ന …

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചില്‍ ദുരന്തസാധ്യതകളും നേരിടാന്‍ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നില്‍ കണ്ട് എല്ലാ വകുപ്പുകളും കാലവര്‍ഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദേശിച്ചു. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകള്‍ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണം. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജന്‍സികളും ഏകോപിതമായി …

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണംവരെ തടവുശിക്ഷ

എറണാകുളം: വാടക വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി മരണംവരെ തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്ത്യന്‍ രാജിനെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ ക്രിസ്ത്യന്‍ രാജിന് നാല് ജീവപര്യന്തവും 35 വര്‍ഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. കൂടാതെ 20,8100 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ആലുവ എടയപ്പുറത്തുള്ള വാടകവീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി …

സ്ലീപ്പര്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; 35 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: സ്ലീപ്പര്‍ ബസ് ട്രക്കിലിടിച്ചു രണ്ട് പേര്‍ മരിച്ചു. 35 പേര്‍ക്കു പരിക്കേറ്റു.ഗൊണ്ടയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു 70 യാത്രക്കാരുമായി വരികയായിരുന്ന സ്ലീപ്പര്‍ ബസ് ആന്ധ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിലാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെയുണ്ടായ അപകടത്തില്‍ സ്ലീപ്പര്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരാണ് മരിച്ചത്. പരിക്കേറ്റവര്‍ ബസ് യാത്രക്കാരാണ്.

എക്‌സാലോജിക്കിന് യു.എ.ഇയില്‍ ബാങ്ക് അക്കൗണ്ട്; അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് ഷോണ്‍ ജോര്‍ജിന്റെ കത്ത്

തിരുവനന്തപുരം: മാസപ്പടി കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാ ലോജിക്കിന് യുഎഇയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം. വിശ്വസനീയ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കാട്ടി ഷോണ്‍ ജോര്‍ജ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തെഴുതി. സി.എം.ആറിലെ പണം ഈ അക്കൗണ്ടിലേക്ക് കൈമാറി എന്നാണ് ഷോണ്‍ ജോര്‍ജ് കത്തില്‍ പറയുന്നത്. ഈ അക്കൗണ്ടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. അക്കൗണ്ട് നോക്കിയിരുന്നത് വീണ ടിയും സുനീഷ് എം വും ആണെന്നും …

കോൺഗ്രസ് നേതാവിനെ തല്ലി ചതച്ചു; എസ് ഐയ്ക്കും എ എസ് ഐ യ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കണ്ണൂര്‍ ടൗണ്‍ എസ്.ഐ: രാജീവനും കണ്ണൂര്‍ ഡി.എച്ച്.ക്യുവിലെ എ.എസ്.ഐ: ബിനു കൃഷ്ണനും സുഹൃത്ത് തന്‍സീറിനുമെതിരെ ടൗണ്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കണ്ണൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡണ്ടും കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ രഞ്ജിത്ത് താളിക്കാവിനെ (50) മര്‍ദിച്ച കേസിലാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം 9.30ന് കണ്ണൂര്‍ കവിത ടാക്കീസിന് സമീപത്തെ തട്ടുകടയ്ക്ക് മുന്നില്‍ വച്ചാണ് മഫ്ടിയിലെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം കാരണമൊന്നുമില്ലാതെ മര്‍ദിച്ചത്. തട്ടുകടയില്‍ ചായ …

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തും. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. …

പള്ളിക്കര അങ്കൺവാടിയിൽ പ്രവേശനോൽസവം നടത്തി

കാസർകോട്: നീലേശ്വരം, പള്ളിക്കര അങ്കൺവാടി പ്രവേശനോൽസവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. നിലേശ്വരം നഗരസഭ വാർഡ് കൗൺസിലർ കെ.വി ലീല ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ വി ചന്ദ്രമതി, ശ്രീജ കനത്താട് പ്രസീത ശ്രീധരൻ , രാധ മാട്ടുമ്മൽ സംസാരിച്ചു.പ്രവേശനോൽസവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പള്ളിക്കര പീപ്പിൾസ് റീഡിങ്ങ് റും ലൈബ്രറിയും പീപ്പിൾസ് പുരുഷ സംഘവും ചേർന്ന് കുടയും, കനത്താട് കുടുംബശ്രീ ക്രയോൺസും മനോജ് പള്ളിക്കര നോട്ടുബുക്കും പെൻസിലും നൽകി. തുടർന്ന് രക്ഷിതാക്കളുടെ വകയായി ലഡുവും പായസവും നൽകി. വിവിധ കലാപരിപാടികളും …