സി ഐ മാര്‍ക്ക് വീണ്ടും മാറ്റം: പി. അജിത്ത് കുമാറിനെ ബേക്കലിലും എം.വി വിഷ്ണു പ്രസാദിനെ മഞ്ചേശ്വരത്തും മാറ്റി നിയമിച്ചു;ആര്‍.പി അനൂപ് കൃഷ്ണ കുമ്പളയില്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലം മാറ്റം. നേരത്തെ മഞ്ചേശ്വരത്തു നിയമിച്ചിരുന്ന പി. അജിത്ത് കുമാറിനെ ബേക്കലിലേയ്ക്കു മാറ്റി നിയമിച്ചു. ബേക്കലില്‍ നിന്നു മാറ്റിയ എം.വി വിഷ്ണുപ്രസാദ് ആണ് പുതിയ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ). നേരത്തെ ഇറങ്ങിയ സ്ഥലംമാറ്റ പട്ടിക പ്രകാരം നിയമിതനായ ആര്‍. പി അനൂപ് കൃഷ്ണ കുമ്പള സി ഐയായി ഇന്ന് (തിങ്കള്‍) ചുമതലയേറ്റു. തിരുവനന്തപുരം, കുടപ്പനക്കുന്ന് സ്വദേശിയാണ്. ബദിയഡുക്കയില്‍ നിന്നാണ് ഇദ്ദേഹത്തെ കുമ്പളയിലേയ്ക്ക് മാറ്റിയത്. നേരത്തെ കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജോലി ചെയ്തിരുന്നു. കുമ്പള കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടറായും ചുമതല വഹിച്ചിരുന്നു.
ബദിയഡുക്കയില്‍ സ്തുതര്‍ഹ്യമായ സേവനത്തിനു ശേഷമാണ് കുമ്പളയില്‍ സി ഐ യായി ചുമലയേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page