ആലപ്പുഴ: വാടകവീട്ടില്‍ താമസിച്ചിരുന്ന 65കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയും ആലപ്പുഴ കരുവാറ്റയില്‍ താമസക്കാരനുമായ ശിവന്‍കുട്ടി ചെട്ടിയാ(65)രുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കാണപ്പെട്ടത്.
ശിവന്‍കുട്ടി ധരിച്ചിരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും അപഹരിച്ചിട്ടുണ്ട്. ശിവന്‍കുട്ടിയുടെ ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായരുന്നു.








