കാസര്‍കോട്: ഒരിടവേളയ്ക്കു ശേഷം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെടിവെയ്പ്. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് രണ്ടുമണിയോടെ മിയാപ്പദവ്, ബട്ട്യപ്പദവിലാണ് സംഭവം.
ബട്ട്യപ്പദവിലെ ജനറല്‍ സ്റ്റോര്‍സ് ഉടമയായ ശുഹൈബ് മൊയിന്‍ ഷേഖ് ആണ് ഭീഷണിക്കിരയായത്.
ചാരനിറത്തിലുള്ള ആള്‍ട്ടോ കാറില്‍ എത്തിയ നിരവധി കേസുകളില്‍ പ്രതിയായ മിയാപദവ് റഹീം, ഖാദര്‍ മദങ്കല്ല് എന്നിവരാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് ശുഹൈബും മച്ചംപാടി സ്വദേശിയും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ശുഹൈബിനെ ഭീഷണിപ്പെടുത്തിയ ശേഷം ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതെന്നു പറയുന്നു. കാറില്‍ രക്ഷപ്പെട്ടവര്‍ക്കായി മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.







