കാസര്‍കോട്: 5.85 ലിറ്റര്‍ കര്‍ണ്ണാടക നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, ബാള്ള്യ, ഷാഹ്പൂര്‍ സ്വദേശിയും ആരിക്കാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ രാം ബഹദൂര്‍ കശ്യപി(31)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ (ഞായര്‍) രാത്രി എട്ടേക്കാല്‍ മണിയോടെ ഉപ്പളയില്‍ വച്ചാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയില്‍ നിന്നു 90 മില്ലി ലിറ്ററിന്റെ 25 പാക്കറ്റ് കര്‍ണാടക മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.







