ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നിന്നു കെ. സുരേന്ദ്രനും അനില്‍ ആന്റണിയും മാത്രമാണ് ലിസ്റ്റിലുള്ളത്. ദേശീയ വൈസ് പ്രസിഡന്റായിരുന്ന എപി അബ്ദുല്ല കുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പുതിയ ഭാരവാഹികളില്‍ സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാരാണ്. ബിഎല്‍ സന്തോഷാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. ട്രഷറര്‍ പീയുഷ് ഗോയല്‍.
വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), രാംമാധവ് (ഡല്‍ഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി പുരന്ദേശ്വരി (ആന്ധ്രപ്രദേശ്), രേഖവര്‍മ്മ (ഉത്തര്‍പ്രദേശ്), വര്‍ഷാബെന്‍ നരേന്ദ്രഭായ് ദോഷി (ഗുജറാത്ത്), ഡോ. ഭാരതി പ്രവീണ്‍ പവാര്‍ (മഹാരാഷ്ട്ര), സര്‍ദാര്‍ മന്‍ പ്രീത് സിംഗ് ബാദല്‍ (പഞ്ചാബ്), ലാല്‍സിംഗ് ആര്യ (മധ്യപ്രദേശ്), പ്രൊഫ എം നാഗരാജ (കര്‍ണാടക), പ്രൊഫ. താരിഖ് മന്‍സൂര്‍ (യു പി), ഡോ. മധുചന്ദ്രകര്‍(പശ്ചിമ ബംഗാള്‍) എന്നിവരാണ് വൈ. പ്രസിഡന്റുമാര്‍. ബി എല്‍ സന്തോഷ് (ഡല്‍ഹി)യാണ് ജനറല്‍ സെക്രട്ടറി. ദേശീയ ജോയിന്റ് സെക്രട്ടറിമാരായി ശിവപ്രസാദ് (മുംബൈ), സൗദാന്‍ സിംഗ് (ചണ്ഡിഗഡ്) എന്നിവരെ തിരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിമാരായി വിനോദ് താവ്‌ഡെ(മഹാരാഷ്ട്ര), സുനില്‍ ബനുസല്‍ (ഡെല്‍ഹി), ബിപ്ലവ് കുമാര്‍ ഭേബ്(ത്രിപുര), സ്മൃതി ഇറാനി (യു പി), ഡോ. സതീഷ് പുനിയ (രാജസ്ഥാന്‍), ഗജേന്ദ്ര പട്ടേല്‍ (മധ്യപ്രദേശ്), ഹരീഷ് ദ്വിവേദി (യു പി), സഞ്ജയ് ഭാട്ടിയ (ഹരിയാന) എന്നിവരാണ് ദേശീയ ജോയിന്റ് സെക്രട്ടറിമാര്‍.
ദേശീയ സെക്രട്ടറിമാരായി കവിതാ പാട്ടി ദാര്‍ (മധ്യപ്രദേശ്), കെ സുരേന്ദ്രന്‍(കേരളം), ഡോ. ഭോലാസിംഗ് (യു പി), ഡോ. പ്രദീപ് വര്‍മ്മ(ഝാര്‍ഖണ്ഡ്), ജഗദീശ് ഈശ്വര പട്ടേല്‍(ഗുജറാത്ത്), ഡോ. സന്ദീപ് പാഠക്(ഡെല്‍ഹി), ഫാങ്‌നോന്‍ കോന്യാക് (നാഗാലാന്റ്), സംഗീത് യാദവ് (യു പി), അനില്‍ ആന്റണി (കേരളം), ഡോ. എം വെങ്കിടേശന്‍ (തമിഴ്‌നാട്), മനോജ് ടിഗ്ഗ (പശ്ചിമബംഗാള്‍), സിദ്ധാര്‍ത്ഥ് ശംഭു (ബീഹാര്‍), ഡോ. സ്വദേശി സിംഗ് (ഡല്‍ഹി), മൃഗാങ്കദേവ് ബര്‍മന്‍(അസം), രോഹന്‍ ഗുപ്ത(ഗുജറാത്ത്), ജയപ്രകാശ് (ഡെല്‍ഹി) എന്നിവരെ പ്രഖ്യാപിച്ചു.
പീയുഷ് ഗോയല്‍ (മഹാരാഷ്ട്ര)യാണ് ദേശീയ ട്രഷറര്‍. ദേശീയ ജോയിന്റ് ട്രഷററായി രാജസ്ഥാനിലെ രാജേഷ് മംഗലിനെ പ്രഖ്യാപിച്ചു.








