യുജിസി നെറ്റ് പരീക്ഷ റദ്ദാക്കല്‍: എസ്എഫ്‌ഐയുടെ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: ഗുരുതര പിഴവുകളെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ബാരിക്കേഡിനു മുകളിലേക്ക് കയറാനും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നു ശ്രമം ഉണ്ടായി. സമരത്തെത്തുടര്‍ന്ന് എംജി റോഡില്‍ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രവീഷ പ്രമോദ് മാർച്ച് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അതിനാൻ ചട്ടഞ്ചാൽ ആധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി അനുരാജ്, കവിതാ കൃഷ്ണൻ സംസാരിച്ചു.

ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ പരീക്ഷകളാണ് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) റദ്ദാക്കിയത്. ഈ പരീക്ഷകള്‍ സെപ്തംബര്‍ 9,10 തിയതികളിലായി നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page