ലക്‌നൗ: മുസാഫര്‍ നഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി നാലുമാസത്തിനിടയില്‍ 10 കേസുകളില്‍ 22 പേര്‍ക്ക് വധശിക്ഷ വിധിച്ചു.
ഒരു അഭിഭാഷകന്റെ കൊലപാതകം, ഒരു ഹോംഗാര്‍ഡിന്റെ കൊലപാതകം, ഹൈവെ കവര്‍ച്ച, മറ്റു കൊലപാതക കേസുകള്‍ തുടങ്ങി 10 കേസുകളിലാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി രവികുമാര്‍ ദിവാകര്‍ 22 പേര്‍ക്ക് വധശിക്ഷ വിധിച്ചത്. 27 വര്‍ഷം പഴക്കമുള്ള തട്ടിക്കൊണ്ടു പോകല്‍ കേസും ഇതില്‍ ഉള്‍പ്പെടുന്നു.
2026 ഏപ്രില്‍ ആറിനാണ് അഭിഭാഷകനായ സമീര്‍ സാഫിയെ കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികളായ മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചു. മറ്റൊരു കേസില്‍ ഏപ്രില്‍ 28നു നാലു പേര്‍ക്കും മെയ് 20ന് ഒരാള്‍ക്കും ജൂണ്‍ 20ന് രണ്ടു പേര്‍ക്കും ജുലൈ രണ്ടിന് ഒരാള്‍ക്കും ജുലൈ ആറിന് രണ്ടു പേര്‍ക്കും ജുലൈ 17ന് നാലുപേര്‍ക്കും ആഗസ്റ്റ് 12ന് ഒരാള്‍ക്കും 13ന് നാലു പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചത്.








